Kerala Plus Two Result 2025: പ്ലസ് ടുവിൽ ഫുൾ മാർക്കുകാർ കൂടുന്നു? മുൻ വർഷങ്ങളിലെ ട്രെൻഡ് പരിശോധിക്കാം

Kerala DHSE, VHSE Plus Two Result 2025: ഇത്തവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിജയ ശതമാനത്തിലും ഫുൾ എ പ്ലസുകാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തി. ഇത് പ്ലസ് ടു വിദ്യാർത്ഥികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

Kerala Plus Two Result 2025: പ്ലസ് ടുവിൽ ഫുൾ മാർക്കുകാർ കൂടുന്നു? മുൻ വർഷങ്ങളിലെ ട്രെൻഡ് പരിശോധിക്കാം

പ്രതീകാത്മക ചിത്രം

Published: 

15 May 2025 | 07:34 PM

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ ഇനി ഏതാനും നാളുകൾ മാത്രം ബാക്കി. മെയ് 21നാണ് ഈ അധ്യയന വർഷത്തെ പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. 4,44,707 വിദ്യാർത്ഥികളാണ് പ്ലസ്ടു ഫലത്തിനായി കാത്തിരിക്കുന്നത്. ഇത്തവണ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിജയ ശതമാനത്തിലും ഫുൾ എ പ്ലസുകാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തി. ഇത് പ്ലസ് ടു വിദ്യാർത്ഥികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഫുൾ മാർക്ക് നേടിയവരുടെ എണ്ണം എത്രയെന്ന് പരിശോധിക്കാം.

കഴിഞ്ഞ വർഷം പ്ലസ് ടുവിൽ 1200ൽ 1200 മാർക്കും നേടിയത് 105 വിദ്യാർത്ഥികളാണ്. 39,242 വിദ്യാർഥികൾ ഫുൾ എ പ്ലസും നേടി. 2023ൽ 33,915 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഫുൾ മാർക്ക് നേടിയത് 71 വിദ്യാർഥികൾ മാത്രമാണ്. 2022ൽ 28,450 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും 53 പേർ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും സ്വന്തമാക്കി. 2020ൽ 234 വിദ്യാർഥികൾ ഫുൾ മാർക്കും 18,510 വിദ്യാർഥികൾ ഫുൾ എ പ്ലസും സ്വന്തമാക്കി.

2019ൽ 1200ൽ 1200 മാർക്കും നേടിയത് 180 വിദ്യാർത്ഥികളാണ്. 14,244 പേർ ഫുൾ എ പ്ലസും നേടി. 2018ലും 180 പേരാണ് ഫുൾ മാർക്ക് നേടിയത്. 14,375 പേർക്കായിരുന്നു ഫുൾ എ പ്ലസ്. 2017ൽ 153 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് കരസ്ഥമാക്കിയപ്പോൾ 11,829 പേർ ഫുൾ എ പ്ലസ് സ്വന്തമാക്കി.

ALSO READ: ഒരാഴ്ച കഴിഞ്ഞാൽ പ്ലസ് ടു റിസൽട്ടുമെത്തും; ഫലം അറിയാൻ പല മാർഗങ്ങൾ

കഴിഞ്ഞ വർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഫുൾ മാർക്ക് നേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020ന് മുൻപുള്ള ഫലം പരിശോധിച്ചാൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് നേടിയവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. എന്നിരുന്നാൽ പോലും, കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക് മാത്രം പരിശോധിച്ചാൽ ഓരോ വർഷവും ഫുൾ മാർക്ക് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. അതിനാൽ, ഇത്തവണ പ്ലസ് ടു ഫലത്തിലും ഈ ഒരു ട്രെൻഡ് പ്രതിഫലിക്കുമെന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ