Kerala Holiday: സെപ്തംബര്‍ 30ന് പൊതു അവധി, ഒക്ടോബര്‍ തുടങ്ങുന്നതും അവധികളോടെ; വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു
Public holiday declared in Kerala on 2025 September 30: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സെപ്തംബര്‍ 30ന് അവധിയായിരിക്കും
Kerala school and college holidays: സംസ്ഥാനത്ത് സെപ്തംബര്‍ 30ന് പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ദുര്‍ഗാഷ്ടമി ദിനമായ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സെപ്തംബര്‍ 30ന് അവധിയായിരിക്കും. എന്നാല്‍ ഈ ദിവസം നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഉദ്യോഗസ്ഥര്‍ ചുമതല കൃത്യമായി നിര്‍വഹിക്കണം. ഇക്കാര്യം ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഒക്ടോബറിലും ഒന്നിലേറെ അവധികള്‍
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബറില്‍ ലഭിക്കുന്നത് ഒന്നിലേറെ അവധികള്‍. ഒക്ടോബര്‍ ആരംഭിക്കുന്നത് തന്നെ അവധികളോടെയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും അവധിയായിരിക്കും. ഒന്നിന് മഹാനവമി പ്രമാണിച്ചും, രണ്ടിന് ഗാന്ധി ജയന്തി മൂലവുമാണ് അവധി. വിജയദശമിയും ഒക്ടോബര്‍ രണ്ടിനാണ്.




വിശേഷ ദിവസങ്ങള്‍ പ്രമാണിച്ചുള്ള അവധിക്ക് ഒക്ടോബര്‍ രണ്ടിന് ശേഷം രണ്ടാഴ്ചയോളം കാത്തിരിക്കണം. ഒക്ടോബര്‍ 20ന് ദീപാവലി പ്രമാണിച്ചാണ് പിന്നീടുള്ള അവധി. വിശേഷ ദിവസങ്ങള്‍ മൂലം (ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴികെ) ആകെ മൂന്ന് ദിവസങ്ങളിലാണ് ഒക്ടോബറില്‍ അവധി ലഭിക്കുന്നത്.