Kerala School Holiday: പെരുമഴ തുടരും, ഇന്ന് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala Rain School And College Holiday Today July 17: കാസര്‍കോട്, തൃശൂര്‍, വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരിലും കോഴിക്കോടും സ്‌കൂളുകള്‍ക്കുമാണ് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, തൃശൂര്‍, വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരിലും കോഴിക്കോടും സ്‌കൂളുകള്‍ക്കുമാണ് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതില്‍ തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇന്നലെ റെഡ് അലര്‍ട്ടായിരുന്നു.
കാസര്‍കോട്
കനത്ത മഴ തുടരുന്നതിനാല്‍ ഇന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കണ്ണൂര്‍
കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് അവധിയായിരിക്കും. കോളേജുകള്‍ക്ക് അവധിയില്ല. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല.
വയനാട്
ശക്തമായ മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കോളേജുകള്‍ക്കും അവധി ബാധകം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ നടക്കും.
കോഴിക്കോട്
കോഴിക്കോട് ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയാണ്. അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. ശക്തമായ മഴ മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് തീരുമാനം.
തൃശൂര്‍
ഇന്ന് യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ തൃശൂര്‍ മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂരില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ല.