AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB Recruitment 2025: വീണ്ടും വമ്പന്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങി കെഡിആര്‍ബി, തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡിസിക്ക് മാത്രം നൂറിലേറെ ഒഴിവുകള്‍

Kerala Devaswom Recruitment Board New Notification 2025 Expecting Soon: വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലായി നിരവധി ക്ഷേത്രങ്ങളുണ്ട്. നിലവില്‍ റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ നിരവധി ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ തസ്തികകളിലുമായി ഇരുനൂറിലേറെ ഒഴിവുകളുണ്ടെന്നാണ് സൂചന

KDRB Recruitment 2025: വീണ്ടും വമ്പന്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങി കെഡിആര്‍ബി, തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡിസിക്ക് മാത്രം നൂറിലേറെ ഒഴിവുകള്‍
കെഡിആര്‍ബി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 17 Jul 2025 12:10 PM

തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍ ദേവസ്വം തുടങ്ങിയ വിവിധ ബോര്‍ഡുകളിലെ 45 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടന്‍ പുറത്തുവിട്ടേക്കും. വിജ്ഞാപനം തയ്യാറായെന്നാണ് വിവരം. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) ഈ മാസം തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, എല്‍ഡി ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ശാന്തി, കഴകം, എക്‌സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളെന്നാണ് അനൗദ്യോഗിക വിവരം. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡിസിക്ക് 124 ഒഴിവുകളുണ്ട്.

കഴിഞ്ഞ റാങ്ക് പട്ടികയിലുണ്ടായിരുന്ന എല്ലാവര്‍ക്കും നിയമനശുപാര്‍ശ ലഭിച്ചിരുന്നു. അന്ന് റാങ്ക് പട്ടികയില്‍ ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും ലിസ്റ്റ് റദ്ദായി. 2023 മെയ് മൂന്നിനായിരുന്നു മുന്‍ റാങ്ക് പട്ടിക നിലവില്‍ വന്നത്. 2024 ഡിസംബറോടെ റദ്ദാവുകയും ചെയ്തു.

വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലായി നിരവധി ക്ഷേത്രങ്ങളുണ്ട്. നിലവില്‍ റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ നിരവധി ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ തസ്തികകളിലുമായി ഇരുനൂറിലേറെ ഒഴിവുകളുണ്ടെന്നാണ് സൂചന.

Read Also: CBSL Recruitment 2025: ജോലി അന്വേഷിക്കുകയാണോ? കാനറ ബാങ്കുകളിൽ ഇതാ അവസരം; അറിയാം ഒഴിവുകളും യോ​ഗ്യതയും

അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ പുരോഗമിക്കുകയാണ്. എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ഇതിനകം പൂര്‍ത്തിയായി. പരീക്ഷയില്‍ പിഴവുണ്ടായിരുന്നത് കെഡിആര്‍ബിക്ക് നാണക്കേടായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് നല്‍കിയ ഓപ്ഷനുകളില്‍ കൃത്യമായ ഉത്തരം പോലുമില്ലായിരുന്നു.

വരാന്‍ പോകുന്ന പരീക്ഷകളിലെങ്കിലും കെഡിആര്‍ബി പിഴവുകളില്ലാത്ത ചോദ്യപേപ്പര്‍ തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. റൂംബോയ് അടക്കം വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ 20ന്‌ നടക്കും.