AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Holiday: ഒക്ടോബര്‍ മൂന്നിന് അവധി വേണം; രണ്ട് ജില്ലകളില്‍ അവധി ആവശ്യപ്പെട്ട് എംഎല്‍എമാര്‍

MLAs demand local holiday in various taluks of Kerala on October 3rd tomorrow: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം പ്രമാണിച്ച് പ്രാദേശിക അവധി നല്‍കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ് കായംകുളം എംഎല്‍എ യു പ്രതിഭ എന്നിവരാണ് അവധി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

Kerala Holiday: ഒക്ടോബര്‍ മൂന്നിന് അവധി വേണം; രണ്ട് ജില്ലകളില്‍ അവധി ആവശ്യപ്പെട്ട് എംഎല്‍എമാര്‍
പ്രതീകാത്മക ചിത്രം Image Credit source: BERT.DESIGN/Moment/Getty Images
jayadevan-am
Jayadevan AM | Updated On: 02 Oct 2025 17:44 PM

നാളെ (ഒക്ടോബര്‍ മൂന്ന്) വിവിധ താലൂക്കുകളില്‍ അവധി ആവശ്യപ്പെട്ട് എംഎല്‍എമാര്‍. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ്, കായംകുളം എംഎല്‍എ യു പ്രതിഭ എന്നിവരാണ് അവധി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം പ്രമാണിച്ച് പ്രാദേശിക അവധി നല്‍കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും പ്രതിഭ കത്ത് നല്‍കി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാര്‍ത്തികപള്ളി താലൂക്കുകളിലും, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലും പ്രാദേശിക അവധി അനുവദിക്കണമെന്ന് പ്രതിഭ കത്തിലൂടെ ആവശ്യപ്പെട്ടു.

ഈ മൂന്ന് താലൂക്കുകള്‍ ഉള്‍പ്പെട്ട 52 കരകളിലെ നിരവധി നന്ദികേശന്മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഓണാട്ടുകരയുടെ ദേശീയ ഉത്സവമാണ് ഇത്. പതിനായിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തും. അതുകൊണ്ട് അവധി അനുവദിക്കണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.

ഇതേ ആവശ്യം നിയമസഭയില്‍ സബ്മിഷനിലൂടെ കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷും ഉന്നയിച്ചു. ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കിയിരുന്നു.

Also Read: New Kendriya Vidyalayas: നാലായിരത്തിലേറെ തൊഴിലവസരങ്ങൾ; 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കേന്ദ്രാനുമതി

സമൂഹമാധ്യമങ്ങളിലും പ്രാദേശിക അവധി ആവശ്യം ശക്തമാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അവധി വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ജില്ലാ കളക്ടര്‍മാരുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളില്‍ കമന്റ് ചെയ്തും ഇക്കാര്യം ആവശ്യപ്പെടുന്നവരുണ്ട്. നിലവില്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല. അവധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരുക.

സിആര്‍ മഹേഷ്‌ എംഎല്‍എ സഭയില്‍ പറഞ്ഞത്‌