​ITI Admission 2026: പത്താം ക്ലാസിന് ശേഷം ഐടിഐ പ്രവേശനം: അപേക്ഷിക്കേണ്ടത് എങ്ങനെ? തയ്യാറെടുക്കാം

Kerala ITI Admission 2026: കേരളത്തിൽ ഐടിഐ പ്രവേശനം പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടക്കുന്നത്. നിങ്ങൾ പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്നവരാണെങ്കിൽ, ഐടിഐയിൽ എങ്ങനെ എപ്പോൾ അപേക്ഷിക്കാമെന്നും, അപേക്ഷിക്കേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പരിശോധിക്കാം. ജൂൺ ജൂലൈ മാസത്തോടെയാണ് പ്രവേശനം നടക്കുന്നത്.

​ITI Admission 2026: പത്താം ക്ലാസിന് ശേഷം ഐടിഐ പ്രവേശനം: അപേക്ഷിക്കേണ്ടത് എങ്ങനെ? തയ്യാറെടുക്കാം

പ്രതീകാത്മക ചിത്രം

Published: 

08 Apr 2026 | 01:07 PM

എസ്എസ്എൽസിക്ക് ശേഷം ഉടനെ ഒരു ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്കും സാങ്കേതിക മേഖലയിൽ താല്പര്യമുള്ളവർക്കും ഏറ്റവും മികച്ച കോഴ്സാണ് ഐടിഐ (ITI). പത്താം ക്ലാസ് കഴിഞ്ഞ് നേരിട്ട് ഐടിഐ പഠിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കാവുന്നതാണ്.

കേരളത്തിൽ ഐടിഐ പ്രവേശനം പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടക്കുന്നത്. നിങ്ങൾ പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്നവരാണെങ്കിൽ, ഐടിഐയിൽ എങ്ങനെ എപ്പോൾ അപേക്ഷിക്കാമെന്നും, അപേക്ഷിക്കേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പരിശോധിക്കാം.

ALSO READ: ഹ്യുമാനിറ്റീസ് കഴിഞ്ഞാൽ ഐടിഐയ്ക്കും പോളിക്കും പോകാമോ? തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രാഞ്ചുകൾ

അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

കേരളത്തിലെ സർക്കാർ ഐടിഐകളിലേക്കും സ്വകാര്യ ഐടിഐകളിലെ സർക്കാർ ക്വാട്ടയിലേക്കും ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനായി ഓരോ വിദ്യാർത്ഥികളും വ്യാവസായിക പരിശീലന വകുപ്പിന്റെ (Directorate of Employment & Training) ഔദ്യോഗിക വെബ്സൈറ്റ് ആയ det.kerala.gov.in വഴി അപേക്ഷിക്കേണ്ടതാണ്.

മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ആദ്യം രജിസ്റ്റർ ചെയ്ത ശേഷം, എസ്എസ്എൽസി മാർക്ക്, വ്യക്തിഗത വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ അതിൽ പൂരിപ്പിക്കുക. അതോടൊപ്പം നിങ്ങൾക്ക് താല്പര്യമുള്ള ട്രേഡുകളും ഐടിഐകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്.

ആവശ്യമായ പ്രധാന രേഖകൾ

എസ്എസ്എൽസി സർട്ടിഫിക്കറ്റ് (SSLC Book/Mark list)

ആധാർ കാർഡ്

ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ (സംവരണ ആനുകൂല്യം ലഭിക്കാൻ)

പാസ്‌പോർട്ട് സൈസ് ഫോട്ടോ

നിങ്ങളുടെ പത്താം ക്ലാസ്സിലെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിലൂടെ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് വഴിയാണ് പ്രവേശനം. ഓരോ ജില്ലയിലും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കും. അതിനാൽ അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ജില്ല ശ്രദ്ധായോടെ വേണം തിരഞ്ഞെടുക്കാൻ. സാധാരണയായി പത്താം ക്ലാസ് ഫലം പുറത്തുവന്ന്, ജൂൺ ജൂലൈ മാസത്തോടെയാണ് പ്രവേശനം നടക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ