Kerala Holiday: അപ്പോള്‍ മറക്കേണ്ട! നാളെ വിവിധ സ്‌കൂളുകളില്‍ അവധി
Kerala school holiday tomorrow details: ആലപ്പുഴ, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കളക്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് നാളെ (സെപ്തംബര്‍ 28) വിവിധ സ്‌കൂളുകള്‍ക്ക് അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ ജില്ലകളിലെ കളക്ടര്‍മാരാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കളക്ടര്‍മാര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില്‍
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 19-ാം വാര്‍ഡ്-അയ്യപ്പന്‍കാവ്, പാറക്കടവ് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്-പുളിയനം സൗത്ത്, പൂതൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്-കോലഞ്ചേരി ഈസ്റ്റ്, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്-മടപ്ലാതുരുത്ത് ഈസ്റ്റ് എന്നിവയുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് എറണാകുളം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
പച്ചാളം സെന്റ് ജോസഫ് എച്ച്എസ്, അയ്യപ്പന്‍കാവ് ശ്രീ നാരായണ എച്ച്എസ്എസ്, സെന്റ് ആല്‍ബര്‍ട്ട്‌സ് എല്‍പിഎസ്, ശ്രീ നാരായണ ഹൈസ്‌കൂള്‍, പുളിയനം സൗത്ത് ഗവ. എച്ച്എസ്എസ്, കോലഞ്ചേരി ഈസ്റ്റ് സെന്റ് പീറ്റേഴ്‌സ് ടിടിഐ, മടപ്ലാതുരുത്ത് ഈസ്റ്റ് അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പോളിങ് പ്രമാണിച്ച് അവധിയായിരിക്കും.
കോട്ടയം ജില്ലയില്‍
പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്-കുമ്പന്താനം, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്-ചീരംകുളം, മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16, 17, 18, 19 വാര്‍ഡുകള്‍, പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഒന്ന് മുതല്‍ 17 വരെയുള്ള വാര്‍ഡുകള്‍, തൃക്കൊടിത്താനം പഞ്ചായത്തിലെ ഒന്ന് മുതല്‍ 22 വരെയുള്ള വാര്‍ഡുകള്‍, വാഴപ്പള്ളി പഞ്ചായത്തിലെ 21, 22 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ കോട്ടയം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Also Read: Kerala School Holiday: അവധി കൂടുതല്‍ സ്‌കൂളുകളിലേക്ക്; തിങ്കളാഴ്ചയും വീട്ടിലിരിക്കാം
പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി. വോട്ടിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വെള്ളൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും (സെപ്തംബര്‍ 29) അവധിയാണ്.
തിരുവനന്തപുരം ജില്ലയില്‍
പോളിങ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, സ്വീകരണ-വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നവയ്ക്കും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധിയാണ്. കല്ലറ ഡിവിഷന്‍-നാല്, അഞ്ചുതെങ്ങ് ഡിവിഷന്‍-14, ഒറ്റൂര്‍ ഡിവിഷന്‍-ഏഴ്, മുണ്ടക്കല്‍ വാര്‍ഡ്-16, പഴയകട വാര്‍ഡ്-അഞ്ച് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിന്റെ അറിയിപ്പ്
English Summary
District Collectors have declared a holiday for various schools in Kerala tomorrow, September 28. The holiday applies to government offices and educational institutions located within the wards where by-elections to local self-government bodies are taking place. Let us look at the details.