AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: അവധി കൂടുതല്‍ സ്‌കൂളുകളിലേക്ക്; തിങ്കളാഴ്ചയും വീട്ടിലിരിക്കാം

Kerala school local holiday latest update: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

Kerala School Holiday: അവധി കൂടുതല്‍ സ്‌കൂളുകളിലേക്ക്; തിങ്കളാഴ്ചയും വീട്ടിലിരിക്കാം
പ്രതീകാത്മക ചിത്രം Image Credit source: antonio hugo/Moment/Getty Images
Jayadevan AM
Jayadevan AM | Updated On: 26 Sep 2026 | 08:22 AM

സെപ്തംബര്‍ 28-ന് (തിങ്കള്‍) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് (കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് (ചീരംകുളം), ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനില്‍ (തൃക്കൊടിത്താനം) ഉള്‍പ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16, 17, 18, 19 വാര്‍ഡുകള്‍, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ പതിനേഴ് വരെയുള്ള വാര്‍ഡുകള്‍, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ 11 വരെയുള്ള വാര്‍ഡുകള്‍, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് അവധി.

പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് സെപ്തംബര്‍ 27, 28 തീയതികളില്‍ അവധിയാണ്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമായ വെള്ളൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിനും, ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വോട്ടെണ്ണല്‍ ദിനമായ സെപ്തംബര്‍ 29-നും അവധിയായിരിക്കും.

തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷന്‍ (നാല്), ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ (14), വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷന്‍ (7), മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ വാര്‍ഡ് (16), തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട വാര്‍ഡ് (അഞ്ച്) എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ ആറു വരെ വോട്ടെടുപ്പ് നടക്കുന്നത്.

പോളിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സെപ്തംബര്‍ 27, 28 തീയതികളിലും, വോട്ടെണ്ണല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 29-നും അവധിയായിരിക്കും. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പോളിംഗ് ബൂത്തുകളുള്ള സ്‌കൂളുകളില്‍ പൊതു പരീക്ഷ ഉണ്ടെങ്കില്‍, തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസമുണ്ടാകാത്ത തരത്തില്‍ പരീക്ഷാ ഹാളുകള്‍ ക്രമീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Also Read: Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു! പ്രാദേശിക അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസം വീട്ടിലിരിക്കാം

എറണാകുളം ജില്ലയില്‍

പച്ചാളം സെന്റ് ജോസഫ് എച്ച്എസ്, അയ്യപ്പന്‍കാവ് ശ്രീ നാരായണ എച്ച്എസ്എസ്, സെന്റ് ആല്‍ബര്‍ട്ട്‌സ് എല്‍പിഎസ്, ശ്രീ നാരായണ ഹൈസ്‌കൂള്‍, പുളിയനം സൗത്ത് ഗവ. എച്ച്എസ്എസ്, കോലഞ്ചേരി ഈസ്റ്റ് സെന്റ് പീറ്റേഴ്‌സ് ടിടിഐ, മടപ്ലാതുരുത്ത് ഈസ്റ്റ് അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ സെപ്തംബര്‍ 28-ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

English Summary

District Collectors have declared a holiday on September 28 for government offices and educational institutions in specific local body by-election wards across Kottayam, Ernakulam, and Thiruvananthapuram districts. Schools functioning as polling stations in these regions will remain closed on September 27 and 28.

Follow Us