AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു! പ്രാദേശിക അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസം വീട്ടിലിരിക്കാം

September 28 local holiday declared for various schools in Kerala: എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 28-ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക അവധി പ്രഖ്യാപിച്ചു.

Kerala School Holiday: വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു! പ്രാദേശിക അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസം വീട്ടിലിരിക്കാം
പ്രതീകാത്മക ചിത്രം Image Credit source: BERT.DESIGN/Moment/Getty Images
Jayadevan AM
Jayadevan AM | Updated On: 25 Sep 2026 | 02:02 PM

എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 28-ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക അവധി പ്രഖ്യാപിച്ചു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 19-ാം വാര്‍ഡ് (അയ്യപ്പന്‍കാവ്), പാറക്കടവ് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് (പുളിയനം സൗത്ത്), പൂതൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് (കോലഞ്ചേരി ഈസ്റ്റ്), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് (മടപ്ലാതുരുത്ത് ഈസ്റ്റ്) എന്നിവയുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 19-ാം വാര്‍ഡായ അയ്യപ്പന്‍കാവില്‍ പോളിങ് കേന്ദ്രങ്ങളായ പച്ചാളം സെന്റ് ജോസഫ് എച്ച്എസ്, അയ്യപ്പന്‍കാവ് ശ്രീ നാരായണ എച്ച്എസ്എസ്, സെന്റ് ആല്‍ബര്‍ട്ട്‌സ് എല്‍പിഎസ്, ശ്രീ നാരായണ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും, പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയനം സൗത്ത് (വാര്‍ഡ് നാല്) ഗവ. എച്ച്.എസ്.എസ്, പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് (വാര്‍ഡ് എട്ട്) സെന്റ് പീറ്റേഴ്‌സ് ടിടിഐ, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റ് (വാര്‍ഡ് ഒമ്പത്) അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

അവധി ബാധകമായ സ്‌കൂളുകള്‍

  • പച്ചാളം സെന്റ് ജോസഫ് എച്ച്എസ്
  • അയ്യപ്പന്‍കാവ് ശ്രീ നാരായണ എച്ച്എസ്എസ്
  • സെന്റ് ആല്‍ബര്‍ട്ട്‌സ് എല്‍പിഎസ്
  • ശ്രീ നാരായണ ഹൈസ്‌കൂള്‍
  • പുളിയനം സൗത്ത് ഗവ. എച്ച്എസ്എസ്
  • കോലഞ്ചേരി ഈസ്റ്റ് സെന്റ് പീറ്റേഴ്‌സ് ടിടിഐ
  • മടപ്ലാതുരുത്ത് ഈസ്റ്റ് അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

തുടര്‍ച്ചയായ മൂന്ന് ദിവസം അവധി

ഉപതിരഞ്ഞെടുപ്പ് മൂലം അവധി പ്രഖ്യാപിച്ച സെപ്തംബര്‍ 28 തിങ്കളാഴ്ചയാണ്. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം നാളെ അഞ്ച് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് സ്‌കൂള്‍ പ്രവൃത്തി ദിനമായിരിക്കും. മറ്റ് ക്ലാസുകളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അവധി ലഭിക്കും.

Also Read: October 2026 School Holidays: ഒക്ടോബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; പകുതിമാസം വീട്ടിലിരിക്കാം

സമ്പൂര്‍ണ മദ്യനിരോധനം

ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. സെപ്തംബര്‍ 26-ന് വൈകിട്ട് ആറു മുതല്‍ സെപ്തംബര്‍ 28-ന് വൈകിട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ സെപ്തംബര്‍ 29-നും ഈ വാര്‍ഡുകളുടെ പരിധിയില്‍ പൂര്‍ണമായും മദ്യനിരോധനം ഏര്‍പ്പെടുത്തും.

English Summary

District Collector G. Priyanka declared a local holiday in Ernakulam on September 28 for upcoming local body bye-elections. The holiday covers government offices, educational institutions, and public sector units within four specific wards. It applies to Kochi Corporation’s Ward 19 (Ayyappankavu) and wards in Parakkadavu, Poothrikka, and Vadakkekara. Additionally, schools designated as polling stations across these areas will remain closed on election day.

Follow Us