സർക്കാർ ജോലി നേടാൻ അവസരം; 12ാം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് നിരവധി ഒഴിവുകൾ
Government Jobs 2026-27: പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. നിലവില്‍ ലഭ്യമായ നിയമന വിവരങ്ങള്‍ പ്രകാരം ചില പ്രധാന അവസരങ്ങളും അപേക്ഷാ അവസാന തീയതികളും ചുവടെ നല്‍കുന്നു. ഓരോ തസ്തികയുടെയും പ്രായപരിധി, യോഗ്യത, തിരഞ്ഞെടുപ്പ് രീതി എന്നിവ ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിച്ച ശേഷമേ അപേക്ഷിക്കാവൂ.
സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ട് തയ്യാറെടുക്കുന്നവര്‍ക്ക് 2026-27 വര്‍ഷത്തില്‍ വിവിധ അവസരങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, റെയില്‍വേ, ബാങ്കുകള്‍, പ്രതിരോധ മേഖല, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി നിരവധി തസ്തികകളിലേക്കാണ് നിയമന നടപടികള്‍ നടക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.
നിലവില്‍ ലഭ്യമായ നിയമന വിവരങ്ങള്‍ പ്രകാരം ചില പ്രധാന അവസരങ്ങളും അപേക്ഷാ അവസാന തീയതികളും ചുവടെ നല്‍കുന്നു. ഓരോ തസ്തികയുടെയും പ്രായപരിധി, യോഗ്യത, തിരഞ്ഞെടുപ്പ് രീതി എന്നിവ ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിച്ച ശേഷമേ അപേക്ഷിക്കാവൂ.
ബിരുദധാരികള്‍ക്ക് അവസരങ്ങള്‍
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി (NICL)– ബിരുദധാരികള്‍ക്കായി 200 അപ്രന്റിസ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 18.
ബാങ്ക് ഓഫ് ബറോഡ– ഗ്രൂപ്പ് ഹെഡ്, ഹെഡ് ഇന്‍വെസ്റ്റ്മെന്റ്, ടെറിട്ടറി ഹെഡ്, ഇന്‍വെസ്റ്റ്മെന്റ് പ്രോഡക്ട് മാനേജര്‍, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ തുടങ്ങിയ തസ്തികകളിലായി 837 ഒഴിവുകള്‍. ബിരുദവും എംബിഎയും ഉള്‍പ്പെടെയുള്ള യോഗ്യതകളാണ് ആവശ്യമായിരിക്കുന്നത്. നവംബര്‍ 24 ആണ് അവസാന തീയതി.
ഇന്ത്യന്‍ ബാങ്ക്– 1,500 അപ്രന്റിസ് ഒഴിവുകളിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 25 വരെ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഗുജറാത്ത് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്– സബ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലായി 1,237 ഒഴിവുകള്‍. ബിരുദമാണ് പ്രധാന യോഗ്യത. നവംബര്‍ 30 വരെ അപേക്ഷിക്കാം.
ഒഡിഷ ലൈവ്‌ലിഹുഡ് മിഷന്‍– ബ്ലോക്ക് അക്കൗണ്ടന്റ് കം എംഐഎസ് അസിസ്റ്റന്റ്, ബ്ലോക്ക് മാനേജര്‍ തുടങ്ങിയ തസ്തികകളിലായി 1,115 ഒഴിവുകളുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ മേഖലകളിലെ യോഗ്യതകള്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 5.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക്
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്- ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലായി 1,688 ഒഴിവുകളാണ് പട്ടികയിലുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 11 ആണ് അവസാന തീയതി.
ഒഡിഷ സബോര്‍ഡിനേറ്റ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍– കോണ്‍സ്റ്റബിള്‍, ഫയര്‍ഫൈറ്റര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലായി 7,268 ഒഴിവുകള്‍. പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ യോഗ്യതകള്‍ അനുസരിച്ചാണ് അപേക്ഷ. നവംബര്‍ 12 വരെ അപേക്ഷിക്കാം.
എണ്ണ-പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ONGC)– അപ്രന്റിസ് തസ്തികകളില്‍ 3,047 ഒഴിവുകളുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. നവംബര്‍ 20 ആണ് അവസാന തീയതി.
Also Read: Agniveer Salary: അഗ്നിവീർ ശമ്പളം കൂടും; 4 വർഷത്തിന് ശേഷം 2 വർഷം കൂടി ജോലി ചെയ്താൽ എത്ര കിട്ടും?
കര്‍ണാടക പരീക്ഷാ അതോറിറ്റി– എസ്ഡിഎ, എഫ്ഡിഎ തസ്തികകളിലായി 5,431 ഒഴിവുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു, ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 25 ആണ് അവസാന തീയതി.
സുപ്രീം കോടതി– ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് തസ്തികയില്‍ 130 ഒഴിവുകള്‍. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 25 വരെ അപേക്ഷിക്കാം.
ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അവസരം
റെയില്‍വേ, പൊതുമേഖലാ സ്ഥാപനങ്ങള്‍, സാങ്കേതിക വകുപ്പുകള്‍ എന്നിവിടങ്ങളിലും നിരവധി ഒഴിവുകളുണ്ട്. റെയില്‍വേയുടെ സെന്‍ട്രല്‍ റെയില്‍വേ വിഭാഗത്തില്‍ 2,861 ആക്ട് അപ്രന്റിസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐടിഐ യോഗ്യതയാണ് പ്രധാനമായും ആവശ്യമായിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 2.
റെയില്‍വേ സൗത്ത് വെസ്റ്റേണ്‍ മേഖലയിലെ ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലായി 258 ഒഴിവുകളുണ്ട്. ബിരുദം, ബി.എസ്സി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 8 ആണ് അവസാന തീയതി.
English Summary
Several central and state government organisations have announced recruitment opportunities for 2026-27. Vacancies are available for 12th-pass candidates, graduates, ITI holders and diploma holders across railways, banking, public sector companies and other departments. Applicants should check official notifications for eligibility and deadlines.