Kerala MLA Hostel Job: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ജോലി നേടാം; പത്താം ക്ലാസ് ധാരാളം; 55,200 വരെ ശമ്പളം
Kerala PSC 10th Level Job Notification: എംഎല്‍എ ഹോസ്റ്റലില്‍ ജോലി നേടാന്‍ അവസരം. അമെനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി നാലിന് അര്‍ധരാത്രി 12 വരെ കേരള പിഎസ്‌സിയുടെ പ്രൊഫൈല്‍ വഴി താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ജോലി നേടാന്‍ അവസരം. അമെനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി നാലിന് അര്‍ധരാത്രി 12 വരെ കേരള പിഎസ്‌സിയുടെ പ്രൊഫൈല്‍ വഴി താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 24,400 – 55,200 ആണ് ശമ്പള സ്‌കെയില്‍. ഏഴ് ഒഴിവുകളാണ് നിലവിലുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ള 18-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. സർക്കാർ സർവീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുരുഷന്മാര്‍ക്ക് മാത്രമേ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഓരോ വ്യക്തിയും ഡ്യൂട്ടിയിൽ ചേരുന്ന ദിവസം മുതൽ രണ്ട് വർഷത്തെ പ്രൊബേഷനിൽ ആയിരിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ keralapsc.gov.in ൽ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷിക്കാം.
വണ്‍ടൈം രജിസ്‌ട്രേഷന് ശേഷം ഉദ്യോഗാർത്ഥികൾക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് എംഎല്‍എ ഹോസ്റ്റലിലെ അമെനിറ്റീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകളിലെ ‘അപ്ലെ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
ഇതിന് മുമ്പ് ഈ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2024 ജനുവരി 17നാണ് നിലവില്‍ വന്നത്. അതുകൊണ്ട്, നിലവിലെ വിജ്ഞാനപ്രകാരമുള്ള പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അടുത്ത വര്‍ഷം ജനുവരിയോടെ പ്രതീക്ഷിക്കാം. ഈ വര്‍ഷം തന്നെ പരീക്ഷയുണ്ടാകും.