Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം ജൂൺ 2ന് ആരംഭിക്കും; ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ ഇവ
Kerala Plus One Admission 2025 Key Instructions: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് ജൂൺ മൂന്നിന് നടക്കും. അഡ്മിഷൻ സമയത്ത് വിദ്യാർഥികൾ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ എന്തെല്ലാമെന്ന് നോക്കാം.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് ജൂൺ മൂന്നിന് നടക്കും. അലോട്ട്മെൻ്റ് പ്രസ്ദ്ധീകരിച്ച ശേഷം, മൂന്ന് ദിവസത്തിനുള്ളിൽ വിദ്യാർഥികൾക്ക് പ്രവേശനം തേടാവുന്നതാണ്. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് പെർമനൻ്റായോ താൽക്കാലികമായോ അഡ്മിഷൻ എടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം തേടാത്ത വിദ്യാർത്ഥികളെ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല.
ആദ്യ അലോട്ട്മെൻ്റിനോടൊപ്പം തന്നെ സ്‌പോർട്‌സ് ക്വാട്ടയിലേക്കുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂൺ 16നും പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. അലോട്ട്‌മെന്റുകൾ പൂർത്തീകരിച്ച ശേഷം ജൂൺ 18ന് പ്ലസ്‍ വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചതാണ്. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ആകെ 4,62,768 അപേക്ഷകളാണ് ലഭിച്ചത്. ട്രയൽ അലോട്ട്‌മെന്റ് മെയ് 24ന് പ്രസിദ്ധീകരിച്ചിരുന്നു.
ALSO READ: കീം റാങ്ക് ലിസ്റ്റ്; യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിക്കേണ്ട തീയതി പുറത്ത്; നിർണായക അറിയിപ്പ്
അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ:
- ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്.
- പ്രായപരിധിയിൽ ഇളവ് വേണ്ടുന്നവർ പ്രോസ്പെക്‌ടസ്സിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ഉത്തരവുകളുടെ അസ്സൽ ഹാജരാക്കണം.
- വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ അംഗീകൃത മെഡിക്കൽ ബോർഡിൻെറ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നിന്നും വിഭിന്നമായ സാമുദായിക വിവരം അപേക്ഷയിൽ നൽകിയിട്ടുണ്ടെങ്കിലും റവന്യൂ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- OEC വിദ്യാർത്ഥികൾ ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് റവന്യൂ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- എൻസിസിയുടെ ഭാഗമായിരുന്നവർ 75 ശതമാനം ഹാജരുണ്ടെന്ന് തെളിയിക്കുന്ന എൻസിസി ഡയറക്‌ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാകണം.
- മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള (EWS) 10% സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നും Income & Assets Certificate ഹാജരാക്കണം.
- ബോണസ് പോയിന്റിനും ടൈ ബ്രേക്കിനും അവകാശപ്പെട്ടിട്ടുള്ളവർ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
- LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ റിസൾട്ട് പേജ് ഹാജരാക്കണം.