Kerala Plus One Admission 2025: എസ്എസ്എൽസി ഫലം വന്നു; പ്ലസ് വൺ പ്രവേശനം എപ്പോൾ?

Kerala Plus One Admission 2025 Schedule: പത്താം ക്ലാസ് ഫലം വന്നതോടെ ഇനി പ്ലസ് വൺ പ്രവേശനത്തെ കുറിച്ചാണ് വിദ്യാർത്ഥികൾക്ക് അറിയേണ്ടത്. 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Kerala Plus One Admission 2025: എസ്എസ്എൽസി ഫലം വന്നു; പ്ലസ് വൺ പ്രവേശനം എപ്പോൾ?

പ്രതീകാത്മക ചിത്രം

Updated On: 

09 May 2025 | 08:21 PM

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മെയ് 9ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,24,583 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 61,449 കുട്ടികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. പത്താം ക്ലാസ് ഫലം വന്നതോടെ ഇനി പ്ലസ് വൺ പ്രവേശനത്തെ കുറിച്ചാണ് വിദ്യാർത്ഥികൾക്ക് അറിയേണ്ടത്. 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അഡ്മിഷൻ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇത്തവണയും ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം.

മേയ് 24ന് ട്രയൽ അലോട്ട്‌മെൻറ് വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. ശേഷം ജൂൺ 2ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. തുടർന്ന് രണ്ടാം അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 16നും നടക്കും. മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കിയ ശേഷം ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24ന് ആയിരുന്നു. മൂന്ന് അലോട്ട്മെന്റുകളും കഴഞ്ഞ് ക്ലാസുകൾ ആരംഭിച്ച ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെൻററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ കൂടി നികത്തും. തുടർന്ന് ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: എസ്എസ്എൽസി പരീക്ഷാഫലം; തിരുവനന്തപുരം ഇത്തവണയും പുറകിൽ

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനം ഇത്തവണ മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച്, പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ ഈ സ്‌കൂളുകളിലേയ്ക്കുള്ള പ്രവേശനം നടത്തും.

അതേസമയം, ഹയർ സെക്കൻഡറി പ്രവേശനത്തിന് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഉത്തരവായി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻററി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ