Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും അവസരം! സെക്കൻഡ് സപ്ലിമെന്ററി അലോട്ടമെൻ്റിന് അപേക്ഷിക്കാം
Kerala Plus One Second Supplementary Allotment 2026: വിവിധ അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലിസ്റ്റിൽ പേരു ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ജൂലൈ 30 മുതൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം റദ്ദാക്കിയവർക്കും അപേക്ഷിക്കാൻ കഴിയില്ല.

പ്രതീകാത്മക ചിത്രം
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി. വിവിധ അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലിസ്റ്റിൽ പേരു ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ജൂലൈ 30 മുതൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം റദ്ദാക്കിയവർക്കും അപേക്ഷിക്കാൻ കഴിയില്ല. ഓഗസ്റ്റ് ഒന്നിന് വൈകിട്ട് നാല് വരെയാണ് അപേക്ഷിക്കാനുള്ള സമയം.
സപ്ലിമെൻ്ററി ഘട്ടത്തിലും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യോഗ്യതാ പരീക്ഷയുടെ സ്‌കീം, രജിസ്‌റ്റർ നമ്പർ പാസായ വർഷം എന്നിവ തെറ്റായി നൽകിയവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതിനായി ശരിയായ വിവരങ്ങൾ നൽകി പുതിയ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
ALSO READ: കെഎസ്ആർടിസി 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക് ഡ്രൈവറും കണ്ടക്ടറുമാകാം
അലോട്ട്മെൻ്റ് ലഭിക്കാത്തവർ സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ “RENEW APPLICATION” എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന അപേക്ഷ വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിൻ്റ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും “Create Candidate Login-SWS” എന്ന ലിങ്കിലൂടെ രൂപീകരിക്കണം. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള വേക്കൻസികൾ ജൂലൈ 30 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വേക്കൻസിക്കനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ച് (15) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിലുള്ള ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്കൂളുകളിലേയും പ്രവേശനം ഏകജാലക സംവിധാനത്തിൽ പ്രത്യേക അപേക്ഷകൾ ക്ഷണിച്ച് മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെൻറുകളും അലോട്ട്മെൻ്റുകളും പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
ഹയർ സെക്കൻഡറി അഡ്മിഷൻ പോർട്ടലായ www.hscap.kerala.gov.in സന്ദർശിക്കുക.
നിങ്ങളുടെ കാൻഡിഡേറ്റ് ലോഗിൻ (Candidate Login) വഴി യൂസർ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
ലഭ്യമായ ഒഴിവുകൾ പരിശോധിച്ച ശേഷം അനുയോജ്യമായ സ്‌കൂളുകളും കോഴ്‌സുകളും മുൻഗണനാക്രമത്തിൽ നൽകുക.
നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കുക.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ‘Apply Online’ ലിങ്ക് വഴി പുതിയ അപേക്ഷ സമർപ്പിക്കാം.
English Summary:
Kerala Plus One Admission 2026, second supplementary allotment application last Date on August 1st. Check here is how to apply for official website and step by step guide.