Kerala Plus One Result 2026: പ്ലസ് വൺ ഫലം പ്രഖ്യാപിച്ചു; റിസൾട്ട് പരിശോധിക്കാം ഇവിടെ

Kerala DHSE 11th Class Results 2026: ഇക്കഴിഞ്ഞ മാർച്ചിലാണ് പ്ലസ് വൺ പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും മാറ്റിവയ്ക്കുകയായിരുന്നു. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്കായി അപേക്ഷിക്കാം.

Kerala Plus One Result 2026: പ്ലസ് വൺ ഫലം പ്രഖ്യാപിച്ചു; റിസൾട്ട് പരിശോധിക്കാം ഇവിടെ

പ്രതീകാത്മക ചിത്രം

Updated On: 

17 Jul 2026 | 04:06 PM

തിരുവനന്തപുരം: ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്ലസ് വൺ ഫലം പ്രഖ്യാപിച്ചു (Kerala Plus One Result 2026). സംസ്ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ശേഷമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്ലസ് വൺ പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും മാറ്റിവയ്ക്കുകയായിരുന്നു.

ഇത്തവണ ഫലം പുറത്തുവരുമ്പോൾ 62.01 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞ തവണ 60.76 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 4,10,190 വിദ്യാര്‍ത്ഥികളില്‍ 4,04,722 പേരുടെ ഫലം ലഭ്യമായി. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ results.hse.kerala.gov.in ൽ നിന്ന് നിങ്ങളുടെ ഫലം പരിശോധിക്കാവുന്നതാണ്. സ്കോർകാർഡും ഇതിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ALSO READ: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

ഇതുകൂടാതെ results.hse.kerala.gov.in, dhsekerala.gov.in, results.kite.kerala.gov.in, results.kerala.gov.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാണ്. സൈറ്റിൽ Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫലം കാണാൻ സാധിക്കുന്നതാണ്. ആദ്യം റജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക. ആവശ്യമായ മറ്റ് വിവരങ്ങളും നൽകിയാൽ നിങ്ങളുടെ പ്ലസ് വൺ പരീക്ഷ ഫലം സ്ക്രീനിൽ ലഭ്യമാകും. തുടർ ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി എഴുത്തുപരീക്ഷ 80 മാർക്കിലും ഇന്റേണൽ അസസ്മെന്റ് / പ്രാക്ടിക്കൽ 20 മാർക്കിലുമാണ് പരീക്ഷ നടത്തിയത്. പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 35 ശതമാനം മാർക്ക് ആവശ്യമാണ്. ഓരോ വിഷയങ്ങളിലും വിജയിക്കാൻ ആവശ്യമായ മാർക്ക് നേടാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്കായി അപേക്ഷിക്കാം. സേ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ തന്നെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിടുന്നതായിരുന്നുക്കും.

ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റായ results.hse.kerala.gov.in ൽ പ്രവേശിക്കുക.
  2. അതിൽ Kerala Plus One Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകുക.
  4. കൂടാതെ ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക.
  5. സ്ക്രീനിൽ ലഭ്യമാകുന്ന പരീക്ഷാ ഫലം തുടർ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

English Summary:

Kerala Plus One exam results 2026 Released today at 3:30 PM. The results can be checked and download from the official website: https://results.hse.kerala.gov.in/results/. Know How to download your scorecard via online.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി