Kerala global capability center policy: ഐടി മേഖലയിൽ ജോലി സാധ്യതകൾ ഇനി കുതിച്ചുയരും; ജിസിസി ഹബ്ബാകാൻ കേരളം

Kerala Prepares to Launch Global Capability Centre: ഐ.ടി., ഫിനാൻസ്, അനലിറ്റിക്സ്, ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ വഴി വൻതോതിലുള്ള നിക്ഷേപം സംസ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Kerala global capability center policy: ഐടി മേഖലയിൽ ജോലി സാധ്യതകൾ ഇനി കുതിച്ചുയരും; ജിസിസി ഹബ്ബാകാൻ കേരളം

Jobs

Published: 

19 Sep 2025 07:38 AM

കൊച്ചി: കേരളത്തെ ആഗോള വിവരസാങ്കേതിക ഭൂപടത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി.) നയം പ്രഖ്യാപിക്കുന്നു. 2025-2030 കാലയളവിലേക്കുള്ള ഈ നയം അന്തിമഘട്ടത്തിലാണ്.

ജി.സി.സി. എന്നറിയപ്പെടുന്ന ഈ സ്ഥാപനങ്ങൾ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്. ഇന്ത്യയിലാകെ 1800-ഓളം ജി.സി.സി.കളുണ്ടെങ്കിലും കേരളത്തിൽ ഇത് വെറും 40 മാത്രമാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് നിലവിൽ ഇവയുടെ പ്രധാന കേന്ദ്രങ്ങൾ. പുതിയ നയം നിലവിൽ വരുന്നതോടെ കേരളത്തിലെ ജി.സി.സി.കളുടെ എണ്ണം 120 ആയി ഉയർത്താനും നിലവിലെ 40,000 തൊഴിലവസരങ്ങൾ രണ്ട് ലക്ഷമാക്കി വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

Also read – ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കാരണം ഇതാണ്‌

ഐ.ടി., ഫിനാൻസ്, അനലിറ്റിക്സ്, ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ വഴി വൻതോതിലുള്ള നിക്ഷേപം സംസ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ജി.സി.സി.കൾക്ക് നികുതിയിലും വാടകയിലും ഇളവുകൾ നൽകാനും മനുഷ്യവിഭവശേഷി കണ്ടെത്താൻ സഹായിക്കാനും നയത്തിൽ ശുപാർശയുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ജി.സി.സി. ഹബ്ബുകളാക്കി മാറ്റാനും, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ ഐ.ടി. പാർക്കുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനങ്ങൾ ഒരുക്കാനും നയം നിർദേശിക്കുന്നു. നിർമ്മിതബുദ്ധി, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിലും കേരളത്തിൽ ജി.സി.സി.കൾക്ക് വലിയ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും