Kerala School Holiday: ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കാരണം ഇതാണ്
Local holiday announced today in Kainakary due to Champions Boat League 2025: കൈനകരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് ജില്ലാ കളക്ടര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ നേരത്തെ തീരുമാനിച്ചതു പോലെ നടക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ലീഗിന്റെ ഉദ്ഘാടനം നടക്കുന്നത്
Kerala Local Holiday: ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് ജില്ലാ കളക്ടര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ നേരത്തെ തീരുമാനിച്ചതു പോലെ നടക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ലീഗിന്റെ ഉദ്ഘാടനം നടക്കുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയും, എംപി കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടാതിഥിയുമാകും. എംഎല്‍എ തോമസ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഐപിഎല്‍ മാതൃക
ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലാണ് ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരം നടക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് ലീഗ് സംഘടിപ്പിക്കുന്നത്. സിബിഎല്‍ അഞ്ചാം സീസണിന്റെ മൈക്രൈസൈറ്റും, പ്രമോഷണല്‍ വീഡിയോയും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പുറത്തിറക്കിയിരുന്നു. മൂന്ന് മാസം നീളുന്ന സിബിഎല്ലില്‍ 14 മത്സരങ്ങളുണ്ടാകും. കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ ഡിസംബര്‍ ആറിന് സമാപിക്കും.




ആകെ സമ്മാനത്തുക 5.63 കോടി രൂപ
5.63 കോടി രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. മത്സരിക്കുന്ന ക്ലബുകള്‍, ടീമുകളുടെ പ്രൊഫലുകള്‍, വള്ളംകളിയുടെ ചരിത്രം, മത്സരത്തീയതികള്‍, സമയം, വേദികള്‍, ഫലങ്ങള്‍, പ്രധാന അറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോസൈറ്റില്‍ ലഭിക്കും. keralatourism.org/champions-boat-league/ എന്ന ലിങ്ക് വഴി മൈക്രോസൈറ്റ് സന്ദര്‍ശിക്കാം.