Kerala PSC Examination 2025: മാറ്റിവച്ച പിഎസ്‌സി പരീക്ഷകള്‍ക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?
Kerala PSC exam new date: പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍), ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), ട്രേസര്‍ എന്നീ തസ്തികകളിലെ പരീക്ഷകള്‍ക്കാണ് പുതിയ തീയതി പ്രഖ്യാപിച്ചത്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുതിയ തീയതി പ്രഖ്യാപിച്ചു. പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍), ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), ട്രേസര്‍ എന്നീ തസ്തികകളിലെ പരീക്ഷകള്‍ക്കാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.
ജൂലൈ 22ന് നടക്കേണ്ടിയിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്ത് 16ന് നടക്കും. ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍), ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), ട്രേസര്‍ എന്നീ തസ്തികകളിലെ പരീക്ഷകള്‍ ഓഗസ്ത് 25നും നടക്കും. ഈ പരീക്ഷകള്‍ ജൂലൈ 23ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരീക്ഷകളുടെ സമയത്തില്‍ മാറ്റമില്ല.
Read Also: PSC LD Clerk Rank List 2025: എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് ഈയാഴ്ചയോ; നിര്‍ണായക വിവരം




അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷയുടെ പ്രിലിമിനറി ഫലം പുറത്ത്
അതേസമയം, സെക്രട്ടേറിയറ്റ്, കേരള പിഎസ്‌സി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, എന്‍ക്വയറി കമ്മീഷണര്‍ & സ്‌പെഷ്യല്‍ ജഡ്ജ് ഓഫീസ് എന്നിവിടങ്ങളിലേക്ക് നടത്തിയ അസിസ്റ്റന്റ്/ഓഡിറ്റര്‍ പരീക്ഷയുടെ പ്രിലിമിനറി ഫലം പിഎസ്‌സി പുറത്തുവിട്ടു. 46.7659 മാര്‍ക്ക് ആണ് കട്ടോഫ്. സ്റ്റാന്‍ഡേര്‍ഡൈസേഷന് ശേഷമുള്ള മാര്‍ക്കാണിത്. 49073 ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റിലുണ്ട്.