Kerala Rain Holiday: മഴ കുറഞ്ഞെങ്കിലും സ്കൂളവധി തുടരും; ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
Kerala Rain Holiday Declared: സംസ്ഥാനത്ത് ഇന്ന് മഴ അവധി രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്. ദുരിതാശ്വാസ ക്യാമ്പുകളും വെള്ളപ്പൊക്കവുമാണ് അവധി പ്രഖ്യാപിക്കാനുള്ള കാരണം.
സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും സ്കൂളവധി തുടരും. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെയും കുട്ടനാട്ടിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി. ജൂലായ് 30 ബുധനാഴ്ച ജില്ലയിലെ ആറ് സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. കാവുംഭാഗം വില്ലേജ് ആലംതുരുത്തി ഗവ. എൽപിഎസ്, പെരിങ്ങര വില്ലേജ് മേപ്രാൽ സെൻ്റ് ജോൺസ് എൽപിഎസ്, കവിയൂർ വില്ലേജ് പടിഞ്ഞാറ്റുംചേരി ഗവ. എൽപിഎസ്, കുറ്റപ്പുഴ വില്ലേജ് തിരുമൂലപുരം എസ് എൻ വി സ്കൂൾ, പന്തളം വില്ലേജ് മുടിയൂർക്കോണം എം ടി എൽ പി എസ് എന്നീ സ്കൂളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.




കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലുള്ള സ്കൂളുകൾക്കും ഇന്ന് അവധി ആയിരിക്കും. കുട്ടനാട്ടിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകൾക്കാണ് അവധി. സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറുയിച്ചു. കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം കാരണം ഉത്തരേന്ത്യയിൽ മൺസൂൺ സജീവമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു ബിഹാർ, ഹിമാചൽ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ജില്ലകളിലും കനത്ത മഴസാധ്യതയുണ്ട്.