Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Upcoming Shortlist and Probability List: വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനൊരുങ്ങി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, അഞ്ച് തസ്തികകളിലേക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ യോഗം തീരുമാനിച്ചത്. ഏതൊക്കെ തസ്തികകളിലെ ലിസ്റ്റാണ് കമ്മീഷന്‍ പുറത്തുവിടാന്‍ തീരുമാനിച്ചതെന്ന് നോക്കാം.

Kerala PSC shortlist and probability list updates
വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനൊരുങ്ങി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, അഞ്ച് തസ്തികകളിലേക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ യോഗം തീരുമാനിച്ചത്. വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അപ്‌ഗോള്‍സ്റ്ററര്‍) (കാറ്റഗറി നമ്പര്‍ 543/2025), പ്രോസിക്യൂഷന്‍ സര്‍വീസില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 694/2025), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി (കാറ്റഗറി നമ്പര്‍ 874/2025) തുടങ്ങിയ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ (കോര്‍പ്പറേഷന്റെ ഇലക്ട്രിസ്റ്റി വിങ്) സബ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 770/2025), വിവിധ ജില്ലകളില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 562/2025), സഹകരണമേഖലയിലെ അപ്പെക്‌സ് സൊസൈറ്റികള്‍/മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസര്‍ (പാര്‍ട്ട് 1-ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2-മത്സ്യത്തൊഴിലാളികള്‍/മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍) (കാറ്റഗറി നമ്പര്‍ 754/2025, 755/2025) എന്നീ തസ്തികകളിലെ ചുരുക്കപ്പട്ടികയും പുറത്തുവിടും.
അഞ്ച് തസ്തികകളില്‍ സാധ്യതാപട്ടിക
ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 723/2025), പൊതുമരാമത്ത് വകുപ്പില്‍ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍) (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 222/2025), ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍) (കാറ്റഗറി നമ്പര്‍ 758/2025), വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 735/2025, 734/2025), വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (പട്ടികവര്‍ഗ വിഭാഗ വനിതകള്‍ മാത്രം) (കാറ്റഗറി നമ്പര്‍ 639/20250അംഗന്‍വാടി ക്വാട്ട) എന്നീ തസ്തികകളിലേക്കാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി യോഗത്തില്‍ തീരുമാനമായത്.
വിവിധ തസ്തികകളില്‍ അഭിമുഖം
ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 24/2025) തസ്തികയിലേക്ക് സെപ്തംബര്‍ 16, 17 തീയതികളില്‍ ജില്ലയിലെ കമ്മീഷന്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. മില്‍മയില്‍ വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് 3 (പാര്‍ട്ട് 2-സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പര്‍ 500.2025-മുസ്ലീം) തസ്തികയിലേക്ക് സെപ്തംബര്‍ 16-നും ടെക്‌നിക്കല്‍ സൂപ്രണ്ട് (ഡെയറി) (പാര്‍ട്ട് 1-ജനറല്‍ വിഭാഗം) (കാറ്റഗറി നമ്പര്‍ 424/2024) തസ്തികയിലേക്ക് 16, 17, 18 തീയതികളിലും സീനിയര്‍ മാനേജര്‍ (എച്ച്ആര്‍ഡി) (പാര്‍ട്ട് 1-ജനറല്‍ വിഭാഗം) (കാറ്റഗറി നമ്പര്‍ 464/2024) തസ്തികയിലേക്ക് 16-നും രാവിലെ എട്ടിന് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.
English Summary
The Kerala Public Service Commission (PSC) has decided to publish shortlists for six posts and probability lists for five posts. The shortlists include positions such as Junior Instructor, Assistant Public Prosecutor Grade 2, and Assistant Professor in Pediatric Gastroenterology. They also cover Sub Engineer in Thrissur, Librarian Grade 4 & Cultural Assistant, and Project Officer in Apex Societies/Matsyafed. Additionally, probability lists will be released for posts like Catalog Assistant, 3rd Grade Overseer, Draftsman Grade 2, Operator, and ICDS Supervisor.