Kerala Assistant Prison Officer Recruitment: പത്താം ക്ലാസുകാർക്ക് ജയിൽ വകുപ്പിൽ അവസരം; തുടക്ക ശമ്പളം 27,900 രൂപ, അറിയേണ്ടതെല്ലാം
Kerala PSC Invites Applications for Assistant Prison Officer: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി സ്ഥിര നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം
കേരള സർക്കാരിന് കീഴിൽ ജയിൽ വകുപ്പിൽ ജോലി നേടാൻ അവസരം. സംസ്ഥാനത്ത് ഉടനീളം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി സ്ഥിര നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 15.
കേരള പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസിന് കീഴിൽ വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. 18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 1985 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത:
വനിത ഉദ്യോഗാർഥികൾക്ക് മാത്രമാണ് അവസരം. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാവില്ല. കുറഞ്ഞത് 150 സെ.മീ ഉയരമുള്ള, നല്ല കാഴ്ചശക്തിയുള്ള, കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നവർക്കാണ് അവസരം.
താഴെ നൽകിയിരിക്കുന്ന എട്ട് കായിക ഇനങ്ങളിൽ അഞ്ചെണ്ണമെങ്കിലും വിജയിക്കണം:
- 100 മീറ്റർ ഓട്ടം – 17 സെക്കന്റ്
- ലോംഗ് ജമ്പ് – 3.05 മീറ്റർ
- ഹൈജമ്പ് – 1.06 മീറ്റർ
- 200 മീറ്റർ ഓട്ടം – 36 സെക്കന്റ്
- ത്രോ ബോൾ – 14 മീറ്റർ
- ഷട്ടിൽ റേസ് – 26 സെക്കന്റ്
- ഷോട്ട് പുട്ട് – 4.88 മീറ്റർ
- സ്കിപ്പിങ് – 80 തവണ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി അപേക്ഷ നൽകാവുന്നതാണ്. ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിൽ കയറി അപേക്ഷ നൽകാവുന്നതാണ്.