Kerala PSC KSCC Recruitment 2025: കെജിസിഇ യോഗ്യതയുള്ളവർക്ക് സർക്കാർ ജോലി; 15,780 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം
KSCC Ltd Engineering Assistant Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം.

പ്രതീകാത്മക ചിത്രം
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരളം സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.സി.സി) എൻജിനീയറിങ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. കേരള പബ്ലിഷ് സർവീസ് കമ്മീഷൻ (കേരള പി.എസ്.സി) വഴി സ്ഥിര നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 15.
അപേക്ഷകർ 18 വയസിനും 36 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 1985 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. സിവിൽ എൻജിനീയറിങ്ങിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (കെജിസിഇ) പാസായവർക്കും അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിലിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) ഉള്ളവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,190 രൂപ മുതൽ 15,780 രൂപ വരെ ശമ്പളം ലഭിക്കും.
ALSO READ: പത്താം ക്ലാസുകാർക്ക് ജയിൽ വകുപ്പിൽ അവസരം; തുടക്ക ശമ്പളം 27,900 രൂപ, അറിയേണ്ടതെല്ലാം
അപേക്ഷിക്കേണ്ട വിധം:
- കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
- ഉദ്യോഗാർത്ഥികൾ ആദ്യം‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കണം.
- നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവരെങ്കിൽ ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.
- ഇനി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിൽ നിന്നും ‘അപ്ലൈ നൗ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
- നൽകിയ വിവരങ്ങളെല്ലാം ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- തുടരാവശ്യങ്ങൾക്കായി അപേക്ഷ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.