Kerala PSC KAS Examination 2025 : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം; അഡ്മിറ്റ് കാര്‍ഡെത്തി; അറിയേണ്ടതെല്ലാം

Kerala PSC KAS Preliminary Examination 2025 Details: 77,200 – 1,40,500 ആണ് കെഎഎസ് പേ സ്‌കെയില്‍. സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ നേരിട്ടുള്ള നിയമനം സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുന്നു. ആകെ 31 ഒഴിവുകളുണ്ട്

Kerala PSC KAS Examination 2025 : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം; അഡ്മിറ്റ് കാര്‍ഡെത്തി; അറിയേണ്ടതെല്ലാം

കേരള പിഎസ്‌സി

Published: 

01 Jun 2025 | 06:38 PM

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷ ജൂണ്‍ 14ന് നടക്കും. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. 14ന് രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ നടത്തുന്നത്. ആദ്യ സെഷന്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയും നടത്തും. ആദ്യ 30 മിനിറ്റ് ഐഡി പ്രൂഫിന്റെയും, അഡ്മിഷന്‍ ടിക്കറ്റിന്റെയും വെരിഫിക്കേഷനുള്ളതാണ്. താമസിച്ചെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

വാച്ച്, മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും ഐഡി പ്രൂഫിന്റെ ഒറിജിനല്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഹാജരാക്കണം.

അഡ്മിറ്റ് കാര്‍ഡില്‍ ഉദ്യോഗാര്‍ത്ഥിയുടെ ചിത്രമുണ്ടാകും. അതുകൊണ്ട്, മറ്റ് ഫോട്ടോഗ്രാഫുകള്‍ അതില്‍ പതിപ്പിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. പരീക്ഷയുടെ സിലബസ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

77,200 – 1,40,500 ആണ് കെഎഎസ് പേ സ്‌കെയില്‍. സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. ഇതില്‍ നേരിട്ടുള്ള നിയമനം സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുന്നു. ആകെ 31 ഒഴിവുകളുണ്ട്. സ്ട്രീം 1-11, സ്ട്രീം 2-10, സ്ട്രീം 3-10 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  • ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയ പ്രൊഫൈലില്‍ യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി പ്രവേശിക്കുക
  • പ്രൊഫൈലിലെ ഹോം പേജില്‍ അഡ്മിറ്റ് കാര്‍ഡിന്റെ ഓപ്ഷന്‍ ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
  • keralapsc.gov.in ആണ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. പരീക്ഷാത്തീയതിയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും.

Read Also: KDRB LD Clerk Recruitment 2025: ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് നിയമനം; പരീക്ഷാത്തീയതി പുറത്തുവിട്ട് കെഡിആര്‍ബി

പരീക്ഷ റദ്ദാക്കി

അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പള്‍മണറി മെഡിസിന്‍ തസ്തികയിലേക്ക് ജൂണ്‍ 26ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കിയതായി പിഎസ്‌സി അറിയിച്ചു. കാരണം വ്യക്തമല്ല.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'