AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Degree Level Prelims: പിഎസ്‍സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സുവർണാവസരം

Kerala PSC Degree Level Prelims Update: പിഎസ്‍സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ വിവിധ കാരണങ്ങളാൽ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം. ജൂൺ 28ന് നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിലാണ് അവസരം ലഭിക്കുക. പരീക്ഷ എഴുതാൻ സാധിക്കാത്തവർ കാരണം കാണിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ മതിയാകും.

Kerala PSC Degree Level Prelims: പിഎസ്‍സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സുവർണാവസരം
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 31 May 2025 17:47 PM

തിരുവനന്തപുരം: ഈ മാസം 24ന് നടന്ന പിഎസ്‍സിയുടെ ബിരുദതല പ്രാഥമിക പരീക്ഷ വിവിധ കാരണങ്ങളാൽ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം. ജൂൺ 28ന് നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിലാണ് അവസരം ലഭിക്കുക. പരീക്ഷ എഴുതാൻ സാധിക്കാത്തവർ കാരണം കാണിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ മതിയാകും.

പിഎസ്‍സി നടത്തിയ പരീക്ഷാദിനത്തിൽ അംഗീകൃത സർവകലാശാലകൾ, സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയെഴുതിയവർ, അപകടം പറ്റി ചികിത്സയിലുള്ളവർ, അസുഖ ബാധിതർ, പ്രസവസംബന്ധമായ അസുഖമുള്ളവർ, പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിച്ചവർ, യാത്രാബുദ്ധിമുട്ടുള്ളവർ, ഡോക്ടർ വിശ്രമം നിർദേശിച്ചവർ, വിവാഹം നടന്നവർ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണമുണ്ടായവർ എന്നിവർക്ക് മാത്രമാണ് പിഎസ്‍സി അവസരം നൽകുന്നത്.

പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്), അപകടം പറ്റി ചികിത്സയിലുള്ളവർ/ അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും അടക്കം സമർപ്പിക്കേണ്ടതാണ്. പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ, ഗർഭിണികളായ ഉദ്യോഗാർത്ഥികളിൽ പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ പ്രസവം പ്രതീക്ഷിച്ചവർ, യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ അത് തെളിയിക്കുന്നതിനുളള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുക.

ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്‍സി ജില്ലാ ഓഫീസിലാണ് (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷ നൽകേണ്ടത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോ​ഗാർത്ഥികൾ അപേക്ഷകൾ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിൽ നൽകണം. ജൂൺ രണ്ട് മുതൽ ഏഴ് വരെ (വൈകുന്നേരം 05.15 വരെ) ലഭിക്കുന്ന അപേക്ഷകൾ മാത്രമാണ് പരീക്ഷകൾക്ക് പരിഗണിക്കുകയുള്ളൂ.

ജൂൺ രണ്ടിന് മുമ്പും ലഭ്യമായ അപേക്ഷകൾ പരിഗണിക്കുകയില്ലെന്ന് അറിയിപ്പിൽ പറയുന്നു. തപാൽ വഴിയോ ഇ മെയിൽ വഴിയോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പിഎസ്‍സി വെബ്സൈറ്റിന്റെ ഹോം പേജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പിഎസ്‍സി എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിൽ ലഭിക്കും.