Kerala PSC: പിഎസ്സി അപേക്ഷ ക്ഷണിച്ചു; എല്‍ഡി ക്ലര്‍ക്കാകാന്‍ അവസരം
Kerala PSC invites applications for LD Clerk in Travancore Sugars & Chemicals: പിഎസ്സി വഴി ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽസിൽ എൽഡി ക്ലർക്ക് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വണ്‍ ടൈം രജിസ്ട്രേഷൻ മുഖേന അപേക്ഷിക്കാവുന്നതാണ്. ഈ വിജ്ഞാനപ്രകാരം നിലവിൽ മൂന്ന് ഒഴിവുകളാണുള്ളത്.

പ്രതീകാത്മക ചിത്രം
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി ) വഴി ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽസിൽ എൽഡി ക്ലർക്ക് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വണ്‍ ടൈം രജിസ്ട്രേഷൻ മുഖേന അപേക്ഷിക്കാവുന്നതാണ്. ഈ വിജ്ഞാനപ്രകാരം നിലവിൽ മൂന്ന് ഒഴിവുകളാണുള്ളത്. കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് ഒരു വർഷവും കൂടിയത് മൂന്ന് വർഷവുമായിരിക്കും. നേരിട്ടുള്ള നിയമനമാണ്. പ്രായപരിധി 18-നും 40-നും ഇടയിലാണ്. 1986 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്.
മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (OBC) എസ്.സി/എസ്.ടി വിഭാഗക്കാർക്കും വയസ്സ് ഇളവ് ലഭിക്കുന്നതാണ്. പരമാവധി ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യതകൾ
പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയോ പാസ്സായിരിക്കണം. കൂടാതെ, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ആറു മാസത്തിൽ കുറയാത്ത കാലാവതിയുള്ള ഡിസിഎയോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. നിയമനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ രണ്ട് വർഷത്തിനുള്ളിൽ ആകെ ഒരു വർഷത്തെ പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കുന്നതാണ്. ശമ്പള സ്കെയിൽ : 16,640 – 27,300 രൂപ.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വണ്‍ ടൈം രജിസ്ട്രേഷൻ’ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കേണ്ടതാണ്. ഇതിനായി യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ‘Apply Now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ പ്രൊഫൈൽ സൃഷ്ടിക്കുന്ന ഉദ്യോഗാർത്ഥികൾ കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോയിൽ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 2026 ഡിസംബര്‍ 16-ന് രാത്രി 12 മണി വരെ അപേക്ഷിക്കാം.
ആദ്യം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുക
- തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക
- പ്രൊഫൈലിലെ ഹോം പേജില്‍ നോട്ടിഫിക്കേഷന്‍സ് സെലക്ട് ചെയ്യുക
- 182/2026 എന്ന കാറ്റഗറി നമ്പറിലുള്ള ഈ തസ്തിക തിരഞ്ഞെടുക്കുക
- യോഗ്യരാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അപേക്ഷിക്കുക
English Summary
Kerala PSC has invited online applications for three L.D. Clerk vacancies at Travancore Sugars & Chemicals Limited. Candidates aged 18 to 40 who have passed Plus Two and hold a six-month DCA certificate are eligible to apply. The selected candidates will receive a monthly pay scale ranging from ₹16,640 to ₹27,300. Interested applicants must submit their applications through the official Kerala PSC website on or before December 16, 2026.