JCB Operator Recruitment: ജെസിബി ഓടിക്കാന്‍ അറിയാമോ? എങ്കില്‍ സര്‍ക്കാര്‍ ജോലി നേടാം; 75,400 വരെ ശമ്പളം
JCB Bull Dozer Operator Recruitment Notification: ഓയില്‍ പാം ലിമിറ്റഡില്‍ ജെസിബി ഓപ്പറേറ്റര്‍ തസ്തികയില്‍ അവസരം. പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി നാല് വരെ അപേക്ഷ സ്വീകരിക്കും.

JCB
ഓയില്‍ പാം ലിമിറ്റഡില്‍ ജെസിബി ഓപ്പറേറ്റര്‍ (ബുള്‍ ഡോസര്‍ ഓപ്പറേറ്റര്‍) തസ്തികയില്‍ അവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35,600-75,400 ആണ് ശമ്പള സ്‌കെയില്‍. നിലവില്‍ ഒരു ഒഴിവാണുള്ളത്. 18-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
എൽഎംവി, എച്ച്എംവി വാഹനങ്ങൾ ഓടിക്കുന്നതിനുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവർ ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. എച്ച്എംവി ഡ്രൈവിംഗ് ലൈസൻസിന് കുറഞ്ഞത് മൂന്ന് വർഷത്തെ പഴക്കമുണ്ടായിരിക്കണം.
16.01.1979 ന് ശേഷം നൽകിയ ഡ്രൈവിംഗ് ലൈസൻസിന് ഹെവി ഡ്യൂട്ടി ഗുഡ്സ് വാഹനങ്ങളും ഹെവി ഡ്യൂട്ടി പാസഞ്ചർ വാഹനങ്ങളും ഓടിക്കുന്നതിന് പ്രത്യേക അംഗീകാരം വേണം. എക്‌സ്‌കവേറ്റർ ഓടിക്കാനുള്ള ലൈസൻസും റോഡ്/മണ്ണ് ജോലികൾ ഉൾപ്പെടുന്ന എക്‌സ്‌കവേറ്റർ പ്രവർത്തിപ്പിക്കുന്നതിൽ മൂന്ന് വർഷത്തെ പരിചയവും വേണം.
അപേക്ഷകര്‍ക്ക് മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. കേള്‍വി ശക്തി, കാഴ്ചശക്തി എന്നിവ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസിന് സാധുതയുണ്ടായിരിക്കണം. ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ പ്രാവീണ്യം തെളിയിക്കുന്നതിനായി പിഎസ്‌സി പ്രായോഗിക പരീക്ഷ നടത്തും.
അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽ നിന്ന് ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മുഖേന മെഡിക്കൽ ഫിറ്റ്നസ് തെളിയിക്കേണ്ടതാണ്. ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി നാല് വരെ അപേക്ഷ സ്വീകരിക്കും.