Kerala PSC Recruitment 2026: സെക്രട്ടേറിയറ്റിലടക്കം അവസരങ്ങള്‍; പിഎസ്‌സി ഇനി പുറത്തുവിടുന്നത് 44 വിജ്ഞാപനങ്ങള്‍

Kerala PSC New Notifications: കേരള പിഎസ്‌സി വിവിധ വിഭാഗങ്ങളിലായി 44 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. സെക്രട്ടേറിയേറ്റ്/ പിഎസ്‌സി/അഡ്വക്കേറ്റ് ജനറല്‍സ് ഓഫീസ്/ഓഡിറ്റ് വകുപ്പ്/എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജസ് ഓഫീസ്/വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫീസ്, കേരള ലോകായുക്ത എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് പുതിയതായി വിജ്ഞാപനം.

Kerala PSC Recruitment 2026: സെക്രട്ടേറിയറ്റിലടക്കം അവസരങ്ങള്‍; പിഎസ്‌സി ഇനി പുറത്തുവിടുന്നത് 44 വിജ്ഞാപനങ്ങള്‍

PSC Kerala

Published: 

16 Jul 2026 | 02:41 PM

കേരള പിഎസ്‌സി വിവിധ വിഭാഗങ്ങളിലായി 44 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. സെക്രട്ടേറിയേറ്റ്/ പിഎസ്‌സി/അഡ്വക്കേറ്റ് ജനറല്‍സ് ഓഫീസ്/ഓഡിറ്റ് വകുപ്പ്/എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജസ് ഓഫീസ്/വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫീസ്, കേരള ലോകായുക്ത എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് പുതിയതായി വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോസര്‍ജറി, ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി തുടങ്ങിയ തസ്തികകളിലേക്കും സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റായി നോട്ടിഫിക്കേഷന്‍ പുറത്തുവിടും.

പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് ട്രാക്ടര്‍), വാട്ടര്‍ അതോറിട്ടിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1/സബ് എഞ്ചിനീയര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍, പൊതുവിദ്യാഭ്യാസ വകുപ്പില്‍ ബ്രെയിലിസ്റ്റ്, ലാന്‍ഡ് യൂസ് വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ലാന്‍ഡ് യൂസ് വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, സഹകരണമേഖലയില്‍ അപ്പെക്‌സ് സൊസൈറ്റികളില്‍ (മത്സ്യഫെഡ്) സ്റ്റോര്‍ കീപ്പര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍, സഹകരണമേഖലയിലെ അപ്പെക്‌സ് സൊസൈറ്റികളില്‍ ജൂനിയര്‍ ക്ലര്‍ക്ക് എന്നിവയാണ് മറ്റ് സംസ്ഥാനതലം ജനറല്‍ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷനുകള്‍.

വനം വന്യജീവി വകുപ്പില്‍ സര്‍വേ ലാസ്‌കര്‍, ഡിപ്പോ ആന്‍ഡ് വാച്ച് സ്‌റ്റേഷന്‍ വാച്ചര്‍, പ്ലാന്റേഷന്‍ വാച്ചര്‍, ടിബി വാച്ചര്‍ ആന്‍ഡ് ബംഗ്ലാവ് വാച്ചര്‍, ടിമ്പര്‍ സൂപ്പര്‍വൈസര്‍, തോപ്പ് വാര്‍ഡന്‍, റിസര്‍വ് വാച്ചര്‍, ഡിസ്‌പെന്‍സറി അറ്റന്‍ഡന്റ് എന്നിവയാണ് ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലത്തില്‍ പുറത്തുവിടുന്നത്. സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി രണ്ട് വിജ്ഞാപനങ്ങള്‍ പുറത്തുവിടും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി എന്നിവയാണവ (രണ്ടും പട്ടികവര്‍ഗം).

മറ്റ് നോട്ടിഫിക്കേഷനുകള്‍:

കോഴിക്കോട് ജില്ലയില്‍ എന്‍സിസി/സൈനിക ക്ഷേമവകുപ്പില്‍ ക്ലര്‍ക്ക്, ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, വയനാട് ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ എന്നീ തസ്തികകളില്‍ ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായും വിജ്ഞാപനം പുറത്തുവിടും.

Also Read: Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അനസ്‌തേഷ്യോളജി, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, റേഡിയോഡയഗ്നോസിസ്), പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജ്യോഗ്രഫി, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍, ജലഗതാഗത വകുപ്പില്‍ കോള്‍ക്കര്‍, കണ്‍സ്യൂമര്‍ ഫെഡില്‍ ഗോഡൗണ്‍ മാനേജര്‍, മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ്, കേരഫെഡില്‍ അസിസ്റ്റന്റ്/കാഷ്യര്‍, കയര്‍ഫെഡില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍ഡി ക്ലര്‍ക്ക്, ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ ക്ലര്‍ക്ക് എന്നിവ എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ പുറത്തുവിടും.

English Summary

Kerala PSC is set to publish 44 new job notifications across various government sectors. State-level positions include Computer Assistant Grade 2, Assistant Professors, and Engineers. District-level general and special recruitments will cover Forest Department watchers and clerk positions. Special NCA recruitment notifications will also be issued for multiple departments.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി