PSC University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍സ് പരീക്ഷയെത്തി; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

University assistant mains 2026 admit card: ഒക്ടോബര്‍ 14-ന് രാവിലെ ഏഴ് മുതല്‍ 8.50 വരെയാണ് പരീക്ഷ. പരീക്ഷയുടെ ആദ്യ 20 മിനിറ്റ് ഐഡിയും, അഡ്മിഷന്‍ ടിക്കറ്റും പരിശോധിക്കാനുള്ളതാണ്. ഏഴു മണിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൊണ്ടുവരാൻ പാടുള്ളൂ.

PSC University Assistant: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍സ് പരീക്ഷയെത്തി; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

പ്രതീകാത്മക ചിത്രം

Published: 

03 Oct 2026 | 07:11 PM

കേരള പിഎസ്‌സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്ത്. പ്രിലിംസ് പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ഹാള്‍ ടിക്കറ്റ് ലഭ്യമാണ്. keralapsc.gov.in എന്ന കമ്മീഷന്റെ വെബ്‌സൈറ്റില്‍ പരീക്ഷയുടെ സിലബസ് അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥിയുടെ പിഎസ്‌സി പ്രൊഫൈലില്‍ യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്ത് പ്രവേശിച്ചാല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഒക്ടോബര്‍ 14-ന് രാവിലെ ഏഴ് മുതല്‍ 8.50 വരെയാണ് പരീക്ഷ. പരീക്ഷയുടെ ആദ്യ 20 മിനിറ്റ് ഐഡിയും, അഡ്മിഷന്‍ ടിക്കറ്റും പരിശോധിക്കാനുള്ളതാണ്. ഏഴു മണിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

പിഎസ്‌സി യുടെ ചിഹ്നവും ക്യുആര്‍ കോഡും അടങ്ങിയ, ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുകൾ മാത്രമേ പരീക്ഷാ ഹാളിൽ ഹാജരാക്കാവൂ. ഇവ രണ്ടും ഇല്ലാത്ത അഡ്മിഷൻ ടിക്കറ്റുകൾ ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

അഡ്മിഷന്‍ ടിക്കറ്റിലെ സ്‌കാന്‍ഡ് ഫോട്ടോയുടെ താഴെ പേരും, ഫോട്ടോ എടുത്ത തീയതിയും ഉണ്ടായിരിക്കണം. അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സമയത്തിന് 15 മിനിറ്റ് മുമ്പ്, പരീക്ഷാ ഹാളിലെ അസിസ്റ്റന്റ് സൂപ്രണ്ട്/ഇൻവിജിലേറ്റർ എന്നിവരുടെ നിർദ്ദേശപ്രകാരം ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ഇരിക്കാം.

Also Read: Kerala PSC: എട്ട് തസ്തികകളില്‍ സാധ്യതാപട്ടിക ഉടന്‍; മൂന്ന് ഷോര്‍ട്ട്‌ലിസ്റ്റുകളും പുറത്തുവിടും

തങ്ങളുടെ രജിസ്റ്റർ നമ്പറിനനുസരിച്ച് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ ഉദ്യോഗാർത്ഥികൾ ഇരിക്കാൻ പാടുള്ളൂ. പരീക്ഷ ആരംഭിച്ചതിന് ശേഷം ഹാളിലേക്ക് പ്രവേശിക്കാനോ, പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് ഹാൾ വിട്ടുപോകാനോ അനുവദിക്കില്ല.

ശ്രദ്ധിക്കുക

അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൊണ്ടുവരാൻ പാടുള്ളൂ. ഉദ്യോഗാർത്ഥികളുടെ ബാഗ്, വാച്ച്, പേഴ്സ്, മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ സ്കൂളിൽ ഇതിനായി സജ്ജീകരിച്ചിട്ടുള്ള ക്ലോക്ക് റൂമിൽ സൂക്ഷിക്കാം.

കടലാസ് കഷ്ണങ്ങൾ, പൗച്ച്, കാൽക്കുലേറ്റർ, സ്കെയിൽ, റൈറ്റിംഗ് പാഡ്, പെൻ ഡ്രൈവ്, ഇറേസർ, ലോഗ് ടേബിൾ, ഇലക്ട്രോണിക് പേന, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോണുകൾ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാച്ച്, ഭക്ഷ്യവസ്തു, വാട്ടർ ബോട്ടിൽ, ഹാൻഡ്‌ബാഗ്, പേഴ്സ് തുടങ്ങിയവയുമായി പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കരുത്. ഈ വസ്തുക്കളുമായി പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

English Summary

The Kerala PSC University Assistant Mains admit card is now available on candidates’ profile portals. The examination will take place on October 14 from 7:00 AM to 8:50 AM. Candidates must bring a valid ID and an admit card containing the PSC emblem and QR code. Late entry after 7:00 AM and prohibited items like electronics, bags, and watches are strictly forbidden.

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ