School Holiday: കനത്ത മഴ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…
Wayanad Declares Holiday for Schools and Colleges Today: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധിയെന്ന് കളക്ടർ അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെസിഡൻഷൽ സ്‌കൂളുകൾക്കും, റെസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 30) അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധിയെന്ന് കളക്ടർ അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, വയനാട് ഒഴികെ മറ്റ് ജില്ലകളിൽ അവധി നൽകിയിട്ടില്ല.
അവധി ആർക്കൊക്കെ ബാധകം?
വയനാട് ജില്ലയിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റെസിഡൻഷൽ സ്‌കൂളുകൾക്കും, റെസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.
കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ALSO READ: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
മഴ കനക്കുന്നു
ഒരിടവേളയ്ക്ക് ശേഷം, സംസ്ഥാനത്ത് മഴ ശക്തമാവുന്നു. വരുംദിവസങ്ങളിൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ശനിയാഴ്ച മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഇന്ന് മുതൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം
സംസ്ഥാനത്തെ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ അനുസരിച്ച്, ഇത്തവണത്തെ ഓണ പരീക്ഷകൾ ഓഗസ്റ്റ് 10 മുതൽ 21 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20 ന് കഴിയുന്ന വിധമാണ് ഇപ്പോൾ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഹയർ സെക്കൻററി വിഭാഗങ്ങൾക്കുള്ള ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് തുടങ്ങുക. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഇതിന് ശേഷമാകും സ്കൂളുകൾ അടയ്ക്കുക.
ഓഗസ്റ്റ് 22 മുതൽ 30 വരെ ഓണാവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ അവധിക്ക് ശേഷം ഓഗസ്റ്റ് 31 മുതൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കും. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടികൾക്ക് ഓണാവധി 10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ. ഓഗസ്റ്റ് 21ലെ ഓണാഘോഷം കഴിഞ്ഞ ശേഷം അന്നേ ദിവസം പ്രവർത്തിച്ച ശേഷം വിദ്യാലയങ്ങൾ ഓണാവധിക്കായി അടയ്ക്കും.
നിലവിൽ പുറത്തുവന്നിരിക്കുന്ന പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 21ലെ പ്രവർത്തിദിവസം നടത്തുന്നതായിരിക്കും. എന്നാവലും ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31 നായിരിക്കും സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുക.
English Summary:
Due to the India Meteorological Department’s forecast of heavy rainfall in Wayanad, the District Collector has declared a holiday for all educational institutions in the district on Thursday. The holiday applies to schools, colleges, professional institutions, anganwadis, tuition centres, and religious education classes. However, residential schools and residential colleges will function as usual.