Onam Exam 2025: മഴ അവധി ഓണപ്പരീക്ഷയെ ബാധിക്കുമോ? ഇന്ന് എക്‌സാം മാറ്റിവച്ചത് ഈ ജില്ലയില്‍

Onam Exam postponed today in Thrissur district: തൃശൂര്‍ ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ നേരത്തെ തീരുമാനിച്ച മറ്റ് പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ല

Onam Exam 2025: മഴ അവധി ഓണപ്പരീക്ഷയെ ബാധിക്കുമോ? ഇന്ന് എക്‌സാം മാറ്റിവച്ചത് ഈ ജില്ലയില്‍

പ്രതീകാത്മക ചിത്രം

Published: 

18 Aug 2025 06:03 AM

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഓണപ്പരീക്ഷ മാറ്റിവച്ചത് തൃശൂര്‍ ജില്ലയില്‍ മാത്രം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ നേരത്തെ തീരുമാനിച്ച മറ്റ് പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ല. തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസ്ത് 18) അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്നലെയും, അതിന് മുമ്പുമുള്ള ദിവസങ്ങളില്‍ ശക്തമായ മഴ തുടര്‍ച്ചയായി പെയ്തിരുന്നു. പലയിടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അവധി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളക്കെട്ടുകളിലോ, ജലാശയങ്ങളിലോ ഇറങ്ങരുതെന്നും, വീടുകളില്‍ തുടരണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഓണപ്പരീക്ഷയുടെ ദിവസങ്ങളായതിനാല്‍, വീട്ടില്‍ ഇരുന്ന് പഠിക്കാനും, റിവിഷന്‍ നടത്താനും ഈ അവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Onam Exams 2025: ഓണപ്പരീക്ഷ; ചോദ്യ പേപ്പർ ചോർച്ച തടയാൻ പ്രത്യേക മാർഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്

അതേസമയം, തൃശൂരില്‍ നിലവില്‍ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് പരീക്ഷ തുടങ്ങുന്നത്. ബുധനാഴ്ചയാണ് എല്‍പി വിഭാഗത്തില്‍ പരീക്ഷ തുടങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 27നും, മറ്റ് വിഭാഗങ്ങളിലെ പരീക്ഷ 26നും സമാപിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യക്കടലാസ് പാക്കറ്റ് പൊട്ടിക്കാവൂ എന്നതടക്കമാണ് നിര്‍ദ്ദേശങ്ങള്‍. ഓരോ ജില്ലകളിലും പരീക്ഷാസെല്ലും സജ്ജമാണ്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും