School Holiday: മൂന്ന് ദിവസം അവധി, തിങ്കളാഴ്‌ച മുതൽ സ്കൂളിൽ പോകേണ്ട…
Kerala School Holiday for Local Body Election: വോട്ടെടുപ്പ് നടക്കുന്ന ദിവസത്തെ പൊതുഅവധിക്ക് പുറമേയാണ് ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വയനാട്, ആലപ്പുഴ ജില്ലകളിലും സമാനമായി അവധി പ്രഖ്യാപിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തെ പൊതുഅവധിക്ക് പുറമേയാണ് ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പോളിങ് ബൂത്തുകളായി പ്രഖ്യാപിച്ച വിദ്യാലയങ്ങൾക്കാണ് രണ്ട് ദിവസത്തെ അവധി നൽകിയത്. നേരത്തെ വയനാട്, ആലപ്പുഴ ജില്ലകളിലും സമാനമായി അവധി പ്രഖ്യാപിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ അങ്കണവാടികൾ, മദ്രസകൾ, ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9 ന് ജില്ലയിൽ പൊതു അവധിയും കൗണ്ടിങ് സെന്ററായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 13 ന് അവധിയും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ഞായർ, തിങ്കളാഴ്ചത്തെ അവധി, ചൊവ്വാഴ്ചത്തെ പൊതുഅവധി ചേർത്ത് ആകെ മൂന്ന് ദിവസത്തെ അവധിയാണ് കുട്ടികൾക്ക് ലഭിക്കുന്നത്.
തൃശ്ശൂർ ജില്ലയിൽ രണ്ട് ദിവസത്തെ അവധി
തൃശ്ശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് കളക്ടർ. പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10 നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണലിന്റെ തലേ ദിവസമായ ഡിസംബര്‍ 12 നുമാണ് അവധി നൽകിയിരിക്കുന്നത്.