Kerala Rain Holiday: ഇന്ന് അവധി ഏതൊക്കെ ജില്ലകളില്‍? വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
Kerala School and College holiday Updates August 16: തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഇന്ന് അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് കളക്ടര്‍

Image for representation purpose only
തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് (ഓഗസ്ത് 16) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ളത് തൃശൂര്‍ ജില്ലയില്‍ മാത്രം. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണ് തീരുമാനം. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഇന്ന് അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഓഗസ്ത് 17 വരെയും, കര്‍ണാടക തീരത്ത് 19 വരെയും, ലക്ഷദ്വീപ് തീരത്ത് 18 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം.
Also Read: Ponmudi Travel Ban: ശക്തമായ മഴയും മണ്ണിടിച്ചിലും; പൊൻമുടിയിലേക്കുള്ള സന്ദർശനം നിരോധിച്ചു, അറിയേണ്ടത്
കേരള തീരത്ത് 17 വരെ മണിക്കൂറില്‍ 40-60 വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും, പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കര്‍ണാടക തീരത്ത് 19 വരെ സമാന സാഹചര്യമുണ്ട്. ലക്ഷദ്വീപ് തീരത്തും 18 വരെയും ഇതേ മുന്നറിയിപ്പ് നിലനില്‍ക്കുന്നു.
നദികളില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അപകടകരമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തിരുവനന്തപുരം വാമനപുരം (മൈലമൂട് സ്റ്റേഷന്‍) നദിയില്‍ ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുന്നറിയിപ്പ് നിലനില്‍ക്കുന്ന നദികളില്‍ ഇറങ്ങാന്‍ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദ്ദേശം പാലിക്കണം,.