AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: മക്കളേ സ്കൂളിൽ പോകണ്ടല്ലോ…; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala School Holiday On Today: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Kerala School Holiday: മക്കളേ സ്കൂളിൽ പോകണ്ടല്ലോ…; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
School HolidayImage Credit source: Social Media/ Getty Images
neethu-vijayan
Neethu Vijayan | Published: 11 Dec 2025 06:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വക്കൻ കേരളത്തിലെ സ്‌കൂളുകൾക്ക് അവധി (Kerala School Holiday) പ്രഖ്യാപിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങൾക്കും നേരത്തെ തന്നെ വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ചയും അവധിയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതാത് കളക്ടർമാർ അവധി നൽകിയിരിക്കുന്നത്. ഇന്നത്തെ ഓരോ ജില്ലകളിലെയും അവധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാം.

തൃശ്ശൂർ

വോട്ടെടുപ്പ് ദിനമായ ഡിസംബർ 11-ാം തീയതി ജില്ലയിലെ എല്ലാ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണലിന്റെ തലേ ദിവസമായ 2025 ഡിസംബർ 12 (നാളെ) അവധിയായിരിക്കും.

പാലക്കാട്

തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥാപനങ്ങൾക്ക് ഡിസംബർ ഒൻപത് മുതൽ 12 വരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചത്. നിർദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസമായ ഇന്നും അവധിയായിരിക്കും. ഡിസംബർ 11ന് ജില്ലയിൽ പൊതുഅവധിയാണ്.

Also Read: ഇതെന്താ ക്രിസ്മസ് അവധിയുടെ ട്രെയിലറോ? കളക്ടര്‍മാരുടെ വക അപ്രതീക്ഷിത ‘ഹോളിഡേ വീക്ക്’; പിള്ളേര് വീട്ടിലിരുന്ന് മടുക്കും

കോഴിക്കോട്

ജില്ലയിൽ പോളിങ് സ്‌റ്റേഷനുകളായും സ്വീകരണവിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11നും (ഇന്ന്) അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് വോട്ടെണ്ണലിന്റെ തലേദിവസമായ ഡിസംബർ 12നും (നാളെ) വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായും, വോട്ടെണ്ണൽ കേന്ദ്രങ്ങളാളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 11, 13 തീയതികളിലും അവധിയായിരിക്കും.

കാസർകോട്

തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 11ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ പതിമൂന്നിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകൾ ആയി പ്രവർത്തിക്കുന്ന 158 അംഗൻവാടി സെൻ്ററുകൾക്കും അവധി ബാധകമാണ്.