Bengaluru Metro Jobs: നമ്മ മെട്രോയിൽ ജോലി നേടാം; അരലക്ഷത്തിന് മുകളിൽ ആദ്യ ശമ്പളം, ഒഴിവുകൾ ഇങ്ങനെ
Bengaluru Namma Metro Recruitment: ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലായാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കരാർ, ഡെപ്യൂട്ടഷൻ എന്നിങ്ങനെയാണ് നിയമനങ്ങൾ നടക്കുന്നത്.
ബെംഗളൂരു മെട്രോയിൽ (നമ്മ മെട്രോ- Bengaluru Namma Metro) എഞ്ചിനീയറിങ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് വമ്പൻ അവസരം. ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലായാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കരാർ, ഡെപ്യൂട്ടഷൻ എന്നിങ്ങനെയാണ് നിയമനങ്ങൾ നടക്കുന്നത്. 27 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 24ന് മുൻപായി അപേക്ഷ സമർപ്പിക്കാം.
തസ്തികയും ഒഴിവുകളും
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കീഴിലാണ് എഞ്ചിനീയർ ഒഴിവുകൾ വന്നിരിക്കുന്നത്. ചീഫ് എഞ്ചിനീയർ (റോളിങ് സ്‌റ്റോക്ക്) -2, ചീഫ് എഞ്ചിനീയർ ( സിഗ്നിലിങ് & ടെലികമ്മ്യൂണിക്കേഷൻ) -1, ചീഫ് എഞ്ചിനീയർ (സിസ്റ്റം കോൺട്രാക്‌സ്) -1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിസ്റ്റം കോൺട്രാക്ട്‌സ്)- 1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (റോളിങ് സ്‌റ്റോക്ക്) -1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിഗ്നലിങ്& ടെലി)- 1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ട്രാക്ഷൻ) -1, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (E&M L&E)- 1, എക്സിക്യൂട്ടീവ് എഞ്ചിനീയർ (ടെലി) -1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (എഎഫ്‌സി)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ട്രാക്ഷൻ)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ഓപ്പറേഷൻ സേഫ്റ്റി)- 1, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ഡിപ്പോ M&P)- 1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (E&M, Depot E&M, L&E) -1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (ടെലി) -1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (എഎഫ്‌സി)- 1, അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയർ (ഓപ്പറേഷൻ സേഫ്റ്റി)-1, അസിസ്റ്റന്റ് എഞ്ചിനീയർ (E&M) -4, അസിസ്റ്റന്റ് എഞ്ചിനീയർ (ടെലി)- 2, അസിസ്റ്റന്റ് എഞ്ചിനീയർ (ഡിപ്പോ M&P)- 1 എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള ഒഴിവുകൾ.
ALSO READ: സ്വയം പരീക്ഷ 2025; അഡ്മിറ്റ് കാർഡ് പുറത്ത്, ഡൗൺലോഡ് ചെയ്യാം
തസ്തിക തിരിച്ചുള്ള ശമ്പളം
ചീഫ് എഞ്ചിനീയർ: 2,06,250
ഡൈ. ചീഫ് എഞ്ചിനീയർ: 1,64,000
എക്സിക്യൂട്ടീവ് എഞ്ചിനീയർ: 1,06,250
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ: 81,250
അസിസ്റ്റന്റ് എഞ്ചിനീയർ: 62,500
വിദ്യാഭ്യാസ യോഗ്യത
അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തിൽ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇസിഇ, സിഎസ്ഇ മുതലായവ) ബിഇ/ബിടെക് പാസായിരിക്കണം.
റെയിൽവേ / മെട്രോ / ആർആർടിഎസ് / പ്രധാന റെയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം ഉണ്ടായിരിക്കണം. ഓരോ തസ്തികയ്ക്കും വ്യത്യസ്ത എക്സ്പീരിയൻസാണ് ചോദിച്ചിരിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://www.bmrc.co.in-ൽ കരിയർ വിഭാഗം സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക
പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കുക
ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അറ്റാച്ചുചെയ്യുക
ഹാർഡ് കോപ്പി ഈ വിലാസത്തിലേക്ക് അയയ്ക്കുക: ജനറൽ മാനേജർ (HR), ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, III ഫ്ലോർ, BMTC കോംപ്ലക്സ്, K.H. റോഡ്, ശാന്തിനഗർ, ബെംഗളൂരു-560027