Cochin Shipyard Job: കൊച്ചിൻ ഷിപ് യാർഡിൽ വമ്പൻ അവസരം; ഒഴിവുകൾ ഈ മേഖലയിൽ
Cochin Shipyard Job Vacancy: സെക്യൂരിറ്റി അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ (ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം), സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഡിസംബർ 20ന് മുമ്പായി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.
കൊച്ചിൻ ഷിപ് യാർഡിൽ വമ്പൻ അവസരം. സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിൽ നിയമനം നടത്തുന്നത്. സെക്യൂരിറ്റി അഡ്വൈസർ, പ്രോജക്ട് അഡ്വൈസർ (ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം), സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഡിസംബർ 20ന് മുമ്പായി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.
സെക്യൂരിറ്റി അഡ്വൈസർ – 1, പ്രോജക്ട് അഡ്വൈസർ – 1, സെക്യൂരിറ്റി ഓഫീസർ – 2 എന്നിങ്ങനെ ആകെ നാല് ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തസ്തികയെ ആശ്രയിച്ച്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. കൂടാതെ ആവശ്യമായ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അപേക്ഷകന്റെ പരമാവധി പ്രായം 62 വയസ്സ്.
Also Read: നമ്മ മെട്രോയിൽ ജോലി നേടാം; അരലക്ഷത്തിന് മുകളിൽ ആദ്യ ശമ്പളം, ഒഴിവുകൾ ഇങ്ങനെ
സെക്യൂരിറ്റി അഡ്വൈസർക്ക് പ്രതിമാസം 2,00,000 രൂപയും, പ്രോജക്ട് അഡ്വൈസർക്ക് പ്രതിമാസം 1,50,000 രൂപയും, സെക്യൂരിറ്റി ഓഫീസർക്ക് പ്രതിമാസം 59,000 രൂപയുമാണ് ശമ്പളം ലഭിക്കുക. പവർപോയിന്റ് പ്രസന്റേഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.