Kerala School Holiday: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
Kerala School Holiday Today: അതത് ജില്ലാ കളക്ടർമാരാണ് വോട്ടെണ്ണൽ സുഗമമായി പൂർത്തിയാക്കുന്നതിനായി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകളിൽ കർശന പോലീസ് സുരക്ഷയും സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Kerala School Holiday
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതത് ജില്ലാ കളക്ടർമാരാണ് വോട്ടെണ്ണൽ സുഗമമായി പൂർത്തിയാക്കുന്നതിനായി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകളിൽ കർശന പോലീസ് സുരക്ഷയും സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയോടെ പൂർണ്ണമായ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന വാർഡ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിരുന്നു. ഏതെല്ലാം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമെന്ന് നോക്കാം.
ALSO READ; ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം
തിരുവനന്തപുരത്ത് വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 29ന് അവധിയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
പാലക്കാട്
പാലക്കാട് പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആയി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് ജില്ലാ കളക്ടർ കെ സുധീർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്
വയനാട്ടിൽ വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മാനന്തവാടിയിലെ സെൻ്റ് പാട്രിക്സ് സ്കൂളിന് സെപ്റ്റംബർ 29ന് ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്.
കോട്ടയം
കോട്ടയത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വെള്ളൂർ ടെക്നിക്കൽ സ്‌കൂൾ, ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ സെപ്റ്റംബർ 29ന് അവധി നൽകിയിട്ടുണ്ട്.
മലപ്പുറം
മലപ്പുറത്ത് വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിട്ട താനാളൂർ എസ്എംയുപി സ്കൂളിന് സെപ്റ്റംബർ 29ന് പ്രാദേശിക അവധിയാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഇവിടെയെല്ലാം
കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകൾ, മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാർഡുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വാർഡുകൾ വരെയുള്ള വിവിധയിടങ്ങളിലായി ആകെ 126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട സുധീർഷ പാലോട്, വിനു ജോബ്, കെവി ശാന്തകുമാർ, ഉഷ വിജയൻ, ദീപക് ജോയ്, ഫാത്തിമ തഹലിയ എന്നിവർ രാജിവെച്ച ആറിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പായതിനാൽ വളരെയധികം ആശങ്കയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ് ഇന്നത്തെ ജനവിധി.
English Summary:
Local body byelection vote counting under way in 38 wards across 12 districts in Kerala. Colloctor announces School holiday announced for institutions functioning as counting centres.