Kerala School holidays: ഈ വർഷത്തെ അവധികളെത്ര… പരീക്ഷ എന്ന്? എല്ലാം അറിയണോ? സ്കൂൾ ടൈംടേബിൾ എത്തി മക്കളേ…
Kerala school holidays and examination schedules: അധ്യയനവർഷത്തിന്റെ അവസാനത്തെ ഈ പരീക്ഷകൾക്ക് ശേഷം മാർച്ച് 31 മുതൽ സ്കൂളുകൾ വേനലാവധിക്കായി അടയ്ക്കും

Kerala School Holidays
തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ മുതൽ കുട്ടികൾ കാത്തിരിക്കുന്നത് എത്ര അവധി ദിവസങ്ങൾ ഉണ്ടെന്നും പരീക്ഷയെന്നെത്തുമെന്നാണ്. സംസ്ഥാനത്തെ സ്കൂളുകൾക്കായുള്ള ഈ അധ്യയന വർഷത്തിലെ പരീക്ഷ ഷെഡ്യൂളുകളും അവധികളും ഉൾപ്പെടുന്ന അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ സഹായകരമാകുന്ന ഒന്നാണ് ഈ കലണ്ടർ.
പ്രധാന പരീക്ഷാ തീയതികളും അവധികളും ഇങ്ങനെ
സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപരീക്ഷകൾ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ആദ്യ ടേം പരീക്ഷകൾക്ക് ശേഷം സ്കൂളുകൾക്ക് ഓഗസ്റ്റ് 29ന് ഓണ അവധി ആരംഭിക്കും. ഈ അവധിക്ക് ശേഷം സെപ്റ്റംബർ 8 ആണ് വീണ്ടും സ്കൂൾ തുറക്കുക. ഓണാവധി സമയത്ത് വിദ്യാർഥികൾക്ക് പഠന ഭാരം കുറച്ച് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകും. ക്രിസ്തുമസ് അവധിയും ഇങ്ങനെ തന്നെ. ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 മുതൽ 18 വരെ നടക്കും പരീക്ഷകൾക്ക് ശേഷം ഡിസംബർ 19ന് സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടയ്ക്കും . 10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 29ന് ആകും സ്കൂൾ തുറക്കുക.
പ്ലസ് ടു പ്രാക്ടിക്കൽ, മോഡൽ പരീക്ഷകൾ
ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പ്രധാനപ്പെട്ട പരീക്ഷാ തീയതികളും കലണ്ടറിൽ വ്യക്തമാക്കുന്നു. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ 2026 ജനുവരി 22നാണ് ആരംഭിക്കുന്നത്. കൂടാതെ പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 23 വരെ നടക്കും.
Also Read:എൽപിജി ഗ്യാസ് ടാങ്കർ മറിഞ്ഞു; കാസർഗോഡ് നാളെ പ്രാദേശിക അവധി, ജാഗ്രതാ നിര്‍ദ്ദേശം
വാർഷിക പരീക്ഷകൾക്ക് മുന്നോടിയായുള്ള ഈ മോഡൽ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാൻ സഹായിക്കും. എല്ലാ ക്ലാസ്സുകളുടെയും വാർഷിക പരീക്ഷകൾ മാർച്ച് രണ്ടു മുതൽ മാർച്ച് 30 വരെയാണ് നടക്കുക. അധ്യയനവർഷത്തിന്റെ അവസാനത്തെ ഈ പരീക്ഷകൾക്ക് ശേഷം മാർച്ച് 31 മുതൽ സ്കൂളുകൾ വേനലാവധിക്കായി അടയ്ക്കും.
അക്കാദമിക് ദിനങ്ങൾ
പുതിയ അക്കാദമി കലണ്ടർ അനുസരിച്ച് ഓരോ വിഭാഗത്തിലെയും അധ്യയന ജനങ്ങളുടെ എണ്ണം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ലോവർ പ്രൈമറി വിഭാഗത്തിന് 198 അധ്യയന ദിനങ്ങളും അപ്പർ പ്രൈമറി വിഭാഗത്തിന് 200 അധ്യയന ദിനങ്ങളും ആണുള്ളത്. ഹൈസ്കൂളുകൾക്ക് 204 ദിവസമാണ് ക്ലാസുള്ളത്. ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം എന്നും വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.