Kerala SET 2026: സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതകയും മാനദണ്ഡങ്ങളും

Kerala SET 2026 Registration: അധ്യാപക ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാം. 2026 ജൂലൈ സെക്ഷനിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് അപേക്ഷകർക്ക് ആവശ്യമായ യോ​ഗ്യത. താല്പര്യമുള്ളവർ മേയ് 22 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Kerala SET 2026: സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യതകയും മാനദണ്ഡങ്ങളും

പ്രതീകാത്മക ചിത്രം

Published: 

26 Apr 2026 | 09:38 AM

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, നോൺ-വൊക്കേഷണൽ ടീച്ചർ തസ്തികകളിലേക്ക് നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് ( Kerala SET 2026) ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. അധ്യാപക ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷ സമർപ്പിച്ച് തുടങ്ങാം. 2026 ജൂലൈ സെക്ഷനിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് അപേക്ഷകർക്ക് ആവശ്യമായ യോ​ഗ്യത.

താല്പര്യമുള്ളവർ മേയ് 22 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.lbscentre.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്സി/എസ്ടി/വിഭാഗങ്ങളിലുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 750 രൂപയുമാണ് പരീക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്കായി https://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ALSO READ: ആകാംക്ഷയോടെ വിദ്യാർത്ഥികൾ! പ്ലസ് ടു ഫലം മെയ് അവസാനമോ?; പുതിയ അപ്‌ഡേറ്റുകൾ

ആർക്കൊക്കെ അപേക്ഷിക്കാം?

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദവും ഒപ്പം ബിഎഡും ഉണ്ടായിരിക്കണം.

ബിരുദാനന്തര ബിരുദത്തിൻ്റെ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ബിഎഡ് അവസാന വർഷ വിദ്യാർത്ഥികൾക്കും നിബന്ധനകളോട് അപേക്ഷിക്കാവുന്നതാണ്.

ലാറ്റിൻ, ഗ്രീക്ക് തുടങ്ങിയ ഭാഷാ വിഷയങ്ങളിൽ യോ​ഗ്യതയിൽ ഇളവുകൾ അനുവദിക്കാറുണ്ട്.

കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ബിഎഡ് നിർബന്ധമില്ല എന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയുടെ എങ്കിലും അംഗീകാരമില്ലാത്ത ഓപ്പൺ സർവകലാശാലകളിൽ നിന്ന്‌ കറസ്പോണ്ടൻസ് കോഴ്സ് വഴി യോഗ്യത നേടിയവർക്ക് സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

സാധാരണയായി എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകാറുണ്ട്. രണ്ടുമണിക്കൂർ വീതം ദൈർഘ്യമുള്ള, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ ഉൾപ്പെടുന്നതാണ് പരീക്ഷ.

എങ്ങനെ അപേക്ഷിക്കാം?

1. ആദ്യം www.lbscentre.kerala.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

2. അവിടെ നൽകിയിരിക്കുന്ന ‘SET – July 2026 Online Registration’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യുക.

4. പേര്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ ആവശ്യമായ വിവരങ്ങൾ തെറ്റില്ലാതെ പൂരിപ്പിച്ച് നൽകുക.

5. നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത ശേഷം ഓൺലൈനായി ഫീസ് (പറഞ്ഞിരിക്കുന്ന തുക) അടയ്ക്കുക.

6. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2026 ഫെബ്രുവരി 22ന് നടത്തിയ സെറ്റ് (State Eligibility Test – SET) പരക്ഷയുടെ ഫലം കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ടിരുന്നു. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേരാണ് വിജയിച്ചത്. അതായത് 15.59 വിജയ ശതമാനം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ