Kerala Sports academy selection: കായികതാരങ്ങൾ ശ്രദ്ധിക്കുക… സ്പോർട്‌സ് കൗൺസിൽ കോളജ് അക്കാദമികളിലേക്ക് സെലക്ഷൻ ആരംഭിക്കുന്നു

Kerala Sports Council invites applications : കായിക രംഗത്ത് മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനത്തോടൊപ്പം ഉപരിപഠനവും ഉറപ്പാക്കാൻ ഈ സെലക്ഷൻ വഴി സാധിക്കും. സെലക്ഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യോ​ഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളും രേഖകളുമായി നിശ്ചിത കേന്ദ്രങ്ങളിൽ എത്തണം.

Kerala Sports academy selection: കായികതാരങ്ങൾ ശ്രദ്ധിക്കുക... സ്പോർട്‌സ് കൗൺസിൽ കോളജ് അക്കാദമികളിലേക്ക് സെലക്ഷൻ ആരംഭിക്കുന്നു

Kerala Sports Council Selection

Published: 

07 Apr 2026 | 08:59 PM

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന് കീഴിലുള്ള വിവിധ കോളജ് സ്പോർട്‌സ് അക്കാദമികളിലേക്ക് 2026-27 അധ്യയന വർഷത്തെ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. ഡിഗ്രി ഒന്നാം വർഷ ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ മാസം വിവിധ കേന്ദ്രങ്ങളിൽ സോണൽ സെലക്ഷൻ സംഘടിപ്പിക്കുന്നത്.
അത്‌ലറ്റിക്‌സ്‌, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്‌ബോൾ, ബോക്സിങ്, ആർച്ചറി, നീന്തൽ, കബഡി, ഖൊ-ഖൊ തുടങ്ങി ഇരുപതിലധികം കായിക ഇനങ്ങളിലാണ് പുരുഷ-വനിതാ താരങ്ങളെ തെരഞ്ഞെടുക്കുന്നത്. അതത് ഇനങ്ങളിൽ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സെലക്ഷനിൽ പങ്കെടുക്കാം.

സെലക്ഷൻ തീയതികളും കേന്ദ്രങ്ങളും

  • ഏപ്രിൽ 17: മുനിസിപ്പൽ സ്റ്റേഡിയം, തലശ്ശേരി (കണ്ണൂർ).
  • ഏപ്രിൽ 18: ഫിസിക്കൽ എജ്യൂക്കേഷൻ കോളജ്, ഈസ്റ്റ് ഹിൽ (കോഴിക്കോട്).
  • ഏപ്രിൽ 20: തോപ്പ് സ്റ്റേഡിയം, തൃശൂർ.

ALSO READ: എസ്എസ്എൽസി കഴിഞ്ഞ് ഹ്യുമാനിറ്റീസ് എടുത്താൽ…?; തൊഴിൽ സാധ്യതകൾ ഇങ്ങനെ

  • ഏപ്രിൽ 21: സെന്റ് ഡൊമനിക് കോളജ്, കാഞ്ഞിരപ്പിള്ളി (കോട്ടയം).
  • ഏപ്രിൽ 23: യൂണിവേഴ്സിറ്റി സ്റ്റേഡിയം, പാളയം (തിരുവനന്തപുരം).
  • ഏപ്രിൽ 27: ഗോപിനാഥ് സ്റ്റേഡിയം, കലവൂർ (കനോയിങ്, കയാക്കിങ്, റോവിങ് എന്നിവയ്ക്ക് മാത്രം).

ഹാജരാക്കേണ്ട രേഖകൾ

കായിക രംഗത്ത് മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനത്തോടൊപ്പം ഉപരിപഠനവും ഉറപ്പാക്കാൻ ഈ സെലക്ഷൻ വഴി സാധിക്കും. സെലക്ഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യോ​ഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളും രേഖകളുമായി നിശ്ചിത കേന്ദ്രങ്ങളിൽ എത്തണം. കായിക പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, അതത് കായിക ഇനങ്ങൾക്കാവശ്യമായ സ്പോർട്‌സ് കിറ്റ്, എന്നിവയാണ് കയ്യിൽ കരുതേണ്ടത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ