AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2025 Live: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ നേരിയകുറവ്

Kerala SSLC 10th Result 2025 Live Updates: നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും.ഫലപ്രഖ്യാപനത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍ അറിയാം

jayadevan-am
Jayadevan AM | Updated On: 09 May 2025 21:26 PM
Kerala SSLC Result 2025 Live: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ നേരിയകുറവ്
Kerala SSLC Result 2025 Live

സ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും മന്ത്രി പ്രഖ്യാപിച്ചത്. മന്ത്രി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നാല് മണിയോടെ ഫലം ലഭ്യമാകും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകള്‍ എന്നിവിടങ്ങളിലായി 4,27,021 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും പരീക്ഷ എഴുതി. മാര്‍ച്ച് മൂന്നിനാണ് പരീക്ഷകള്‍ ആരംഭിച്ചത്. 26ന് അവസാനിച്ചു. ഏപ്രില്‍ ആദ്യയാഴ്ച മൂല്യനിര്‍ണയം തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി.

LIVE NEWS & UPDATES

The liveblog has ended.
  • 09 May 2025 03:25 PM (IST)

    Kerala SSLC Result 2025 Winning Percentage : വിജയശതമാനത്തിൽ കുറഞ്ഞു

    99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെക്കാൾ .19 ശതമാനം വിജയമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്.

  • 09 May 2025 03:20 PM (IST)

    Kerala SSLC Result 2025 Winning Percentage : 4,24,583 പേർ ഉപരിപഠനത്തിന് യോഗ്യത നേടി

    4,27,021 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 4,24,583 പേർ ഉപരിപഠനത്തിന് യോഗ്യത നേടി

  • 09 May 2025 03:06 PM (IST)

    Kerala SSLC Result 2025 Updates : എസ്എസ്എൽസി ഫലപ്രഖ്യാപനം ആരംഭിച്ചു

    എസ്എസ്എൽസി ഔദ്യോഗിക ഫലപ്രഖ്യാപനത്തിലുള്ള വാർത്തസമ്മേളമനം ആരംഭിച്ചു.

  • 09 May 2025 03:04 PM (IST)

    Kerala SSLC Result 2025 Live : എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നു

    എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുന്നു

  • 09 May 2025 12:36 PM (IST)

    ഏപ്രിൽ 3 മുതൽ 26 വരെ

    സംസ്ഥാനത്തെ 72 കേന്ദ്രങ്ങളിലായി ഏപ്രിൽ 3 മുതൽ 26 വരെയായിരുന്നു മൂല്യനിർണയം നടന്നത്.

  • 09 May 2025 12:16 PM (IST)

    മാർക് രേഖപ്പെടുത്തുന്നത് ഇങ്ങനെ

    ഇംഗ്ലീഷ്, സോഷ്യൽ സയൻസ് ഗണിത ശാസ്ത്രം എന്നീ വിഷയങ്ങളിൽ 20 മാർക്ക് തുടർമൂല്യനിർണയത്തിനും 80 മാർക്ക് എഴുത്ത് പരീക്ഷയ്ക്കുമാണ്. ആകെ നൂറിലാണ് മാർക്ക് രേഖപ്പെടുത്തുക.

  • 09 May 2025 11:59 AM (IST)

    ഒരു ദിവസം വൈകി ഫല പ്രഖ്യാപനം

    കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. ഒരു ദിവസം വൈകിയാണ് ഇത്തവണ ഫല പ്രഖ്യാപനം നടത്തുന്നത്.

  • 09 May 2025 11:45 AM (IST)

    ഈ കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല

    ഡി, ഇ ഗ്രേഡുകൾ നേടുന്നവർക്ക് പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി, പോളി ടെക്നിക്ക് തുടങ്ങി എസ്എസ്എൽസി അടിസ്ഥാന യോഗ്യതയായ കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല.

  • 09 May 2025 11:10 AM (IST)

    ഗ്രേഡ് പൊസിസഷനുകൾ ഇങ്ങനെ

    എ ഗ്രേഡിന് എക്സലന്റ്, ബി പ്ലസിന് വെരിഗുഡ്, ബി ഗ്രേഡിന് ഗുഡ്, സി പ്ലസിന് എബൗവ് ആവറേജ്, സി ഗ്രേഡിന് ആവറേജും, ഡി , ഇ ഗ്രേഡുകൾക്ക് നീഡ് ഇംപ്ലൂവ്മെന്റ് എന്ന ഗ്രേഡ് പൊസിസഷനുമാണ് ലഭിക്കുക.

  • 09 May 2025 11:08 AM (IST)

    കഴിഞ്ഞ വർഷം നാല് വെബ്സൈറ്റുകൾ

    നാല് വെബ്സൈറ്റുകൾ വഴിയാണ് കഴിഞ്ഞ വർഷം എസ്എസ്എൽസി പരീഷാഫലം അറിഞ്ഞത് . പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.

  • 09 May 2025 10:46 AM (IST)

    സ്കൂൾ തിരിച്ചും ഫലം അറിയാം

    കേരള എസ്.എസ്.എൽ.സി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചും അറിയാൻ സാധിക്കും. ഇതിനായി പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്കൂൾ കോഡ് നൽകിയാൽ മതി.

  • 09 May 2025 10:33 AM (IST)

    ഉന്നത വിദ്യാഭ്യാസ യോഗ്യത

    ഓരോ പേപ്പറിനും തുടർ മൂല്യനിർണയത്തിന്റെയും എഴുത്തുപരീക്ഷയുടെയും തിയറി പ്രാക്ടിക്കൽ പരീക്ഷകളുടെയും സ്‌കോറുകൾ ചേർത്ത് കണക്കാക്കുമ്പോൾ ഡി പ്ലസ് എങ്കിലും നേടിയവർക്ക് മാത്രമാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത ലഭിക്കുക.

  • 09 May 2025 10:14 AM (IST)

    കഴിഞ്ഞ വർഷം 99.69%

    കഴിഞ്ഞ വർഷം 99.69% ആയിരുന്നു വിജയശതമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ ഫലമെങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  • 09 May 2025 09:53 AM (IST)

    ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറത്ത്

    മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.

  • 09 May 2025 09:28 AM (IST)

    ഗ്രേഡ് നിശ്ചയിക്കുന്നത് എങ്ങനെ?

    വ്യത്യസ്ത മാർക്കുകളിലായി നടത്തുന്ന ഈ പരീക്ഷകളുടെ ഗ്രേഡ് നിശ്ചയിക്കുന്നത് എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, തുടർ മൂല്യനിർണ്ണയം എന്നിവയുടെ സ്കോറുകളുടെ അടിസ്ഥാനത്തിലാണ്.

  • 09 May 2025 09:12 AM (IST)

    സഫലം ആപ്പ് വഴി

    കൈറ്റിന്റെ സഫലം ആപ്പ് വഴി പരീക്ഷാഫലം അറിയാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് SAPHALAM 2025 എന്ന് സെർച്ച് ചെയ്താല്‍ പരീക്ഷാഫലം പരിശോധിക്കാനുള്ള ആപ്പ് ലഭിക്കും.

  • 09 May 2025 08:59 AM (IST)

    ഗ്രേഡിംഗ് രീതി എങ്ങനെ?

    പത്താം ക്ലാസിലെ ഗ്രേഡിംഗ് സമ്പ്രദായ പ്രകാരം ആകെ ഒമ്പത് ഗ്രേഡുകളാണ് ഉള്ളത്. ഗ്രേഡ് വാല്യൂ അടിസ്ഥാനമാക്കിയാണ് ഗ്രേഡുകൾ തിരിച്ചിട്ടുള്ളത്.

  • 09 May 2025 08:31 AM (IST)

    എസ്എംഎസ് വഴിയും പരീക്ഷാഫലം അറിയാം

    എസ്.എം.എസ് വഴിയും എസ്.എസ്.എല്‍.സി പരീക്ഷാഫലം അറിയാം. KERALA10 എന്ന് ടൈപ്പ് ചെയ്ത ശേഷം രജിസ്റ്റർ നമ്പര്‍ കൂടി ചേര്‍ക്കുക. ഇതിനു ശേഷം 56263 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാൽ മതി.

  • 09 May 2025 08:12 AM (IST)

    മാർച്ച് മൂന്നിന് ആരംഭിച്ച 26ന് അവസാനിച്ചു

    2025 മാർച്ച് മൂന്നിന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകൾ 26നാണ് അവസാനിച്ചത്. ഏപ്രിൽ ആദ്യയാഴ്ച മൂല്യനിർണയം തുടങ്ങി. രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

  • 09 May 2025 07:46 AM (IST)

    ഓൾഡ് സ്‌കീമിൽ 8 കുട്ടികൾ പരീക്ഷ എഴുതി

    ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

  • 09 May 2025 07:20 AM (IST)

    എഴുത്തു പരീക്ഷയിൽ 30% മാർക്ക് വേണോ?

    എസ്എസ്എൽസി ജയിക്കാൻ എഴുത്തു പരീക്ഷയിൽ 30 ശതമാനം മാർക്ക് എന്ന നിബന്ധന ഈ അധ്യയന വർഷം നടപ്പിലാക്കില്ല. 2027 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ മുതലാകും ഇത് പ്രാബല്യത്തിൽ വരിക.

  • 09 May 2025 07:10 AM (IST)

    Kerala SSLC Results 2025: 2015ൽ ഫലം പ്രഖ്യാപിച്ചത് രണ്ട് തവണ

    2015ൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് രണ്ട് തവണ; കാരണമുണ്ട്-READ MORE

  • 09 May 2025 06:59 AM (IST)

    വിദ്യാർത്ഥികളുടെ എണ്ണം

    സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്.

  • 09 May 2025 06:46 AM (IST)

    ഫലങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ?

    ഫലങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാനും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ സ്കൂളുകളുമായോ പരീക്ഷാ ഭവനുമായോ ബന്ധപ്പെടാനും അധികൃതർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

  • 09 May 2025 06:30 AM (IST)

    4,27,021 വിദ്യാർത്ഥികൾ

    4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്.

  • 09 May 2025 06:16 AM (IST)

    ഫലം പ്രഖ്യാപനം വൈകിട്ട് മൂന്നിന്

    ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിക്കുക. വൈകുന്നേരം നാല് മണി മുതൽ വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കാം.

  • 09 May 2025 06:02 AM (IST)

    എസ്എസ്എൽസി ഫലത്തിനൊപ്പം

    എസ്എസ്എൽസി ഫലത്തിനൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

  • 09 May 2025 05:44 AM (IST)

    സംസ്ഥാനത്ത് 2964 കേന്ദ്രങ്ങൾ

    കേരളത്തിൽ ആകെ 2964 കേന്ദ്രങ്ങളും, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലും ഗൾഫ് രാജ്യങ്ങളിലും 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്.

  • 09 May 2025 05:26 AM (IST)

    How to check SSLC Result 2025:

    https://pareekshabhavan.kerala.gov.in, http://results.kite.kerala.gov.in/, http://results.digilocker.gov.in/, sslcexam.kerala.gov.in, https://prd.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം

Published On - May 09,2025 5:21 AM