SSLC Valuation 2026: എ പ്ലസുകാരുടെ എണ്ണം കുറയും; എസ്എസ്എല്‍സിക്ക് വാരിക്കോരി മാര്‍ക്ക് കൊടുക്കുന്ന പരിപാടി നിര്‍ത്തി?

Kerala SSLC evaluation is getting tougher: പത്താം ക്ലാസ്‌ പരീക്ഷയില്‍ എ പ്ലസ് കിട്ടുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞേക്കാം. മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 16-നാണ് എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയം കടുപ്പിക്കണമെന്ന നിര്‍ദ്ദേശം അന്ന് തന്നെ നല്‍കിയതായും റിപ്പോര്‍ട്ട്.

SSLC Valuation 2026: എ പ്ലസുകാരുടെ എണ്ണം കുറയും; എസ്എസ്എല്‍സിക്ക് വാരിക്കോരി മാര്‍ക്ക് കൊടുക്കുന്ന പരിപാടി നിര്‍ത്തി?

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 05:29 PM

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കിട്ടുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞേക്കാം. മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ 16-നാണ് എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയം കടുപ്പിക്കണമെന്ന നിര്‍ദ്ദേശം അന്ന് തന്നെ നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.

ഇത്തവണ എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറിലെ ഘടനയിലും മാറ്റമുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ സങ്കീര്‍ണമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ആഗ്രഹിച്ച കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത്തവണ മൂല്യനിര്‍ണയം കടുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അപൂര്‍ണമായ ഉത്തരങ്ങള്‍ക്ക് അരമാര്‍ക്ക് കൊടുക്കുന്ന മുന്‍പതിവും ഇനിയുണ്ടാകില്ലെന്നാണ് സൂചന. ഉത്തരം മുഴുവനായി എഴുതിയാല്‍ മാത്രമാകും കൃത്യമായ മാര്‍ക്ക് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Also Read: Plus One Result 2026: എസ്എസ്എല്‍സി, പ്ലസ് ടു റിസള്‍ട്ടിന് കാലതാമസം; പ്ലസ് വണ്‍ ഫലപ്രഖ്യാപനവും വൈകുമോ?

റിസള്‍ട്ട് എന്ന്?

റിസള്‍ട്ട് മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്നാണ് പ്രഖ്യാപനം. മെയ് എട്ടിന് പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ തിരഞ്ഞെടുപ്പ്, ഗള്‍ഫിലെ സാഹചര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഫലപ്രഖ്യാപന തീയതി നീട്ടുകയായിരുന്നു. മെയ് രണ്ടു വരെയാണ് മൂല്യനിര്‍ണയ ക്യാമ്പ്.

ആകെ 4,17,497 പേരാണ് പരീക്ഷ എഴുതിയത്. മെയ് 25-നാണ് പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത്. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. മെയ് 22 മുതല്‍ ഒന്നാം ക്ലാസ് അഡ്മിഷന്‍ നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനത്തിനു ശേഷമാകും പ്ലസ് വണ്‍ ഫലപ്രഖ്യാപനം. പ്ലസ് വണ്‍ റിസള്‍ട്ട് ജൂണില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നേരത്തെ പുറത്തുവിട്ടിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനവും ഉടനെയുണ്ടാകും.

സിബിഎസ്ഇ റിസള്‍ട്ട് എന്ന്?

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഏപ്രിൽ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം, 12-ാം ക്ലാസ് പരീക്ഷകളിൽ ആകെ 24,867 വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ