Kerala SSLC Exam 2026: കെമിസ്ട്രി പേടിയുണ്ടോ? നാളെയാണ് പരീക്ഷ… ഈ ഭാഗങ്ങൾ ഒരിക്കൽ കൂടി പഠിക്കൂ; പത്താം ക്ലാസ് കുട്ടികളറിയാൻ

Kerala SSLC Chemistry Exam 2026: അവസാനവട്ട പഠനത്തിനായി മുന്നിലുള്ളത് ഒരു ദിവസവും. എ പ്ലസ് നേടാൻ അവസാന നിമിഷം പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതെല്ലാമെന്നും, എന്തെല്ലാം കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നോക്കണം. പരീക്ഷാ ഹാളിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിങ്ങൾ പ്രധാനമായും കണ്ണ് ഓടിക്കേണ്ട ചില പാഠഭാ​ഗങ്ങൾ ഒന്നുകൂടി പരിശോധിക്കാം.

Kerala SSLC Exam 2026: കെമിസ്ട്രി പേടിയുണ്ടോ? നാളെയാണ് പരീക്ഷ... ഈ ഭാഗങ്ങൾ ഒരിക്കൽ കൂടി പഠിക്കൂ; പത്താം ക്ലാസ് കുട്ടികളറിയാൻ

Sslc Chemistry

Published: 

24 Mar 2026 | 04:32 PM

എസ്എസ്എൽസി പരീക്ഷയിൽ ഇനി വെറും രണ്ട് വിഷയങ്ങൾ മാത്രമാണുള്ളത്. അതിലൊന്നായ കെമസ്ട്രി പരീക്ഷ നാളെ നടക്കും. കുട്ടികൾ അല്പം പേടിയോടെ കാണുന്ന വിഷയമാണ് കെമിസ്ട്രി. അവസാനവട്ട പഠനത്തിനായി മുന്നിലുള്ളത് ഒരു ദിവസവും. എ പ്ലസ് നേടാൻ അവസാന നിമിഷം പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതെല്ലാമെന്നും, എന്തെല്ലാം കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നോക്കണം. പരീക്ഷാ ഹാളിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിങ്ങൾ പ്രധാനമായും കണ്ണ് ഓടിക്കേണ്ട ചില പാഠഭാ​ഗങ്ങൾ ഒന്നുകൂടി പരിശോധിക്കാം.

ALSO READ: സിടെറ്റ് റിസള്‍ട്ട് സിബിഎസ്ഇ എന്ന് പുറത്തുവിടും? മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ

വാതക നിയമങ്ങൾ

ബോയിൽ നിയമം (Boyle’s Law), ചാൾസ് നിയമം (Charles’ Law), അവോഗാഡ്രോ നിയമം എന്നിവയെല്ലാം കൃത്യമായി പഠിച്ചിരിക്കണം. ഇതുമായി ബന്ധപ്പെട്ട ചില പ്രോബ്ലംസ് ചോദിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ് വർഷങ്ങളിലെ ചോദ്യപേപ്പർ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കൃത്യമായ പ്ലാനിങ്ങോട് കൂടി പഠിച്ചാൽ ഈ വിഭാ​ഗത്തൽ നിന്ന് നല്ലൊരു മാർ​ക്ക് സ്വന്തമാക്കാൻ സാധിക്കും.

ഓർഗാനിക് കെമിസ്ട്രി

ഏറ്റവും കൂടുതൽ മാർക്ക് ഈസിയായി ലഭിക്കാവുന്ന പാഠഭാഗമാണിത്. ഹൈഡ്രോകാർബണുകളുടെ പേരിടൽ രീതി നന്നായി പഠിച്ചുവയ്ക്കുക. കാരണം ഈ ഭാ​ഗത്തിൽ നിന്ന് നിങ്ങൾക്ക് ഈസിയായി മാർക്ക് നേടാനാകും. ചെയിൻ ഐസോമെറിസം, പൊസിഷൻ ഐസോമെറിസം, ഫങ്ഷണൽ ഐസോമെറിസം എന്നിവയുടെ ഉദാഹരണങ്ങൾ പഠിക്കാൻ മറക്കരുത്. തീർച്ചയായും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതുപോലെ തന്നെ അഡിഷൻ, സബ്സ്റ്റിറ്റ്യൂഷൻ, പോളിമറൈസേഷൻ എന്നിവയുടെ സമവാക്യങ്ങളും പഠിക്കണം.

പരീക്ഷയിൽ ശ്രദ്ധിക്കേണ്ടത്

ഉത്തരത്തിൽ രാസസമവാക്യങ്ങൾ എഴുതുമ്പോൾ അവ ബാലൻസ് ചെയ്തിട്ടുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തുക.

കണക്കുകൾ ചെയ്യുമ്പോൾ എപ്പോഴും ലിറ്റർ, മോൾ തുടങ്ങിയ യൂണിറ്റുകൾ എഴുതാൻ മറക്കരുത്.

ഡയഗ്രമുകൾ വരയ്ക്കാൻ പെൻസിൽ മാത്രം ഉപയോഗിക്കുക. ഭാഗങ്ങൾ വ്യക്തമായി അടയാളപ്പെടുത്താനും മറക്കരുത്.

കൂടാതെ ചോദ്യങ്ങൾ കൃത്യമായി വായിക്കുക. പ്രയാസം തോന്നുന്ന ചോദ്യങ്ങൾക്കായി അധിക സമയം കളയരുത്.

അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം തന്നെ ഉത്തരമെഴുതി തീർക്കുക.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ