SSLC Exam 2026: ദേ, എസ്എസ്എൽസി പരീക്ഷയെത്തി! ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വരെ; പാലിക്കേണ്ട നിബന്ധനകൾ

SSLC Exam Guidelines 2026: പരീക്ഷയെഴുതാൻ കാത്തിരിക്കുന്ന ലക്ഷകണക്കിന് കുട്ടുകളും നിങ്ങളുടെ അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള നിബന്ധനകൾ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വിടുന്നത് വരെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.

SSLC Exam 2026: ദേ, എസ്എസ്എൽസി പരീക്ഷയെത്തി! ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വരെ; പാലിക്കേണ്ട നിബന്ധനകൾ

SSLC Exam

Published: 

22 Feb 2026 | 01:41 PM

കുട്ടികളേ, ദാ എസ്എസ്എൽസി പരീക്ഷ ഇങ്ങെത്തി. ഇനി വെറും 10 ദിവസം മാത്രമാണുള്ളത്. ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിലെ ആദ്യത്തെ വലിയ കടമ്പയാണ് പത്താംതരം പരീക്ഷ. ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിനാണ് ആരംഭിക്കുന്നത്. മാർച്ച് അഞ്ച് മുതൽ 30 വരെയാണ് പരിക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതാൻ കാത്തിരിക്കുന്ന ലക്ഷകണക്കിന് കുട്ടുകളും നിങ്ങളുടെ അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള നിബന്ധനകൾ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വിടുന്നത് വരെ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.

ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കരുത്: പരീക്ഷാ ഹാളിലേക്കുള്ള പ്രവേശന കവാടമായി വേണം ഹാൾ ടിക്കറ്റിനെ കാണാൻ. കാരണം ഹാൾ ടിക്കറ്റ് ഇല്ലാതെ നിങ്ങളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. അതുപോലെ തന്നെ ഹാൾ ടിക്കറ്റിലെ പേര്, രജിസ്റ്റർ നമ്പർ, ഫോട്ടോ എന്നിവ ശരിയാണോ എന്നും ഉറപ്പുവരുത്തണം. ഹാൾ ടിക്കറ്റിൻ്റെ ഒരു കോപ്പി എപ്പോഴും വീട്ടിൽ ഉണ്ടായിരിക്കണം. ഒരു കാരണവശാലും പരീക്ഷ കഴിയുന്നത് വരെ ഇത് കളയാനും പാടില്ല.

ALSO READ: മനഃപാഠം പഠിക്കണ്ട, ഈസിയായി ഓർത്തെടുക്കാം; സോഷ്യൽ സയൻസ് എ പ്ലസ് ഉറപ്പിക്കാൻ 10 മിനിറ്റ് ടിപ്‌സ്

സമയക്രമം പാലിക്കാം: കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തുക എന്നത് വളരെ പ്രധാനമാണ്. പരീക്ഷ തുടങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപെങ്കിലും സ്കൂളിൽ എത്താൻ ശ്രമിക്കുക. അതുപോലെ തന്നെ കുട്ടികൾ നേരത്തെ ഇറങ്ങാനും പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കുക.

പരീക്ഷാ ഹാളിലെ നിബന്ധനകൾ: നീല അല്ലെങ്കിൽ കറുപ്പ് മഷിയിലുള്ള പേനകൾ മാത്രമെ പരീക്ഷയ്ക്ക് എഴുതാൻ ഉപയോഗിക്കാവൂ. പെൻസിൽ, സ്കെയിൽ, മാത്തമാറ്റിക്കൽ ഇൻസ്ട്രുമെന്റ്സ് എന്നിവ നിങ്ങളുടെ കൈവശം കരുതുക. ചോദ്യപേപ്പർ കിട്ടുന്ന ആദ്യത്തെ 15 മിനിറ്റ് വെറുതെ കളയരുത്. എങ്ങനെ പരീക്ഷ എഴുതണമെന്ന് ആ സമയത്ത് തീരുമാനിക്കുക. നിങ്ങളുടെ സ്കൂൾ നിശ്ചയിച്ചിട്ടുള്ള യൂണിഫോമിൽ വേണം പരീക്ഷയ്ക്ക് എത്താൻ.

പരീക്ഷാ ഹാളിൽ ഒഴിവാക്കേണ്ടവ: സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ കർശനമായി നിരോധിച്ചവയാണ്. ഒരു കാരണവശാലും ഇവയൊന്നും പരീക്ഷഹാളിൽ കയറ്റാൻ ശ്രമിക്കരുത്. കുട്ടികൾ ഇവ കൈവശം സൂക്ഷിച്ചിട്ടില്ല എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കുക. കാരണം ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ അത് പരീക്ഷയെ ബാധിച്ചേക്കാം.

ഉത്തരക്കടലാസിൽ ശ്രദ്ധിക്കണം: ഉത്തരക്കടലാസിൻ്റെ ആദ്യത്തെ പേജിലെ വിവരങ്ങൾ തെറ്റുകൂടാതെ പൂരിപ്പിക്കുക. രജിസ്റ്റർ നമ്പർ എഴുതുമ്പോൾ അതീവ ശ്രദ്ധ വേണം. വെട്ടിത്തിരുത്തലുകൾ ഒഴിവാക്കുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ക്ലാസിലുള്ള അധ്യാപകരുമായി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവരുടെ നേതൃത്വത്തിൽ പൂരിപ്പിക്കാൻ ശ്രമിക്കുക.

 

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ