Kerala SSLC Exam 2026: എസ്എസ്എൽസി മലയാളം പരീക്ഷ എളുപ്പമോ അതോ കടുപ്പമോ?; ചോദ്യപേപ്പർ പരിശോധിച്ചാലോ

Kerala SSLC Malayalam Paper 2 Analysis: എല്ലാ വർഷത്തെയും പോലെ തന്നെ പല കുട്ടികളും സമയമാണ് പ്രധാന പ്രശ്നമായി പറയുന്നത്. ഉപന്യാസങ്ങളും ആസ്വാദനക്കുറിപ്പുകളും വിശദമായി എഴുതേണ്ടി വന്നതിനാൽ അവസാന നിമിഷം സമയം തികഞ്ഞില്ല എന്നുള്ള പ്രതികരണവും വരുന്നുണ്ട്.

Kerala SSLC Exam 2026: എസ്എസ്എൽസി മലയാളം പരീക്ഷ എളുപ്പമോ അതോ കടുപ്പമോ?; ചോദ്യപേപ്പർ പരിശോധിച്ചാലോ

Sslc Exam

Published: 

12 Mar 2026 | 03:27 PM

എസ്എസ്എൽസി പരീക്ഷാ ചൂടിൽ സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ മുന്നോട്ട് പോകുമ്പോൾ, മാതൃഭാഷാ പരീക്ഷകൾ പൂർത്തിയായിരിക്കുകയാണ്. ഇന്നലെയായിരുന്ന മലയാളം രണ്ടാം ഭാ​ഗത്തിൻ്റെ (അടിസ്ഥാന പാഠാവലി) പരീക്ഷ നടന്നത്. മലയാളം ഒന്നാം പേപ്പർ പരീക്ഷയാണ് ഇക്കൊല്ലം ആദ്യ നടന്നത്. ഇതിനുപിന്നാലെ രണ്ടാം പേപ്പറും പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്നത്.

എല്ലാ വർഷത്തെയും പോലെ തന്നെ പല കുട്ടികളും സമയമാണ് പ്രധാന പ്രശ്നമായി പറയുന്നത്. ഉപന്യാസങ്ങളും ആസ്വാദനക്കുറിപ്പുകളും വിശദമായി എഴുതേണ്ടി വന്നതിനാൽ അവസാന നിമിഷം സമയം തികഞ്ഞില്ല എന്നുള്ള പ്രതികരണവും വരുന്നുണ്ട്. പാഠഭാഗങ്ങളെ കൃത്യമായി വിശകലനം ചെയ്യാൻ കഴിഞ്ഞവർക്ക് കൂടുതൽ സ്കോർ ചെയ്യാൻ സാധിക്കുന്ന രീതിയിലായിരുന്നു ഇത്തവണത്തെ ചോദ്യങ്ങൾ. ഒന്ന് മുതൽ നാല് വരെയുള്ള ചോദ്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നു എന്നാണ് കുട്ടികളുടെ പ്രതികരണം. ‌‌

ALSO READ: എസ്എസ്എൽസിയിൽ ഹിന്ദിയിൽ ഫുൾ മാർക്ക് വേണോ?; പേടി വേണ്ട! ഹിന്ദി എളുപ്പമാക്കാം

പാഠഭാഗങ്ങളിലെ ആശയങ്ങൾ വ്യക്തമായി അറിയാവുന്നവർക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുന്ന നിരവധി ചോദ്യങ്ങൾ ഇത്തവണത്തെ മലയാളം ചോദ്യം പേപ്പറിൽ ഉണ്ടായിരുന്നു. കവിതകളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യങ്ങളിലാണ് കുട്ടികൾ അല്പം വിയർത്തത്. കാവ്യഭംഗിയും വരികളിലെ അർത്ഥവും വ്യക്തമാക്കേണ്ടി വന്നത് പാഠഭാ​ഗത്തെ കൃത്യമായി മനസ്സിലാക്കിയ കുട്ടികൾക്ക് എളുപ്പമായിരുന്നു. ആദ്യമായി നേരിടുന്ന ബോർഡ് പരീക്ഷയുടെ കാഠിന്യം മിക്ക കുട്ടികളിലും പ്രതിഫലിക്കുന്നുണ്ട്.

പരീക്ഷയുടെ പൂർണമായ ഉത്തരസൂചിക പിന്നീട് പുറപ്പെടുവിക്കുന്നതാണ്. ഈ ഉത്തരസൂചിക പുറത്തുവരുന്നതോടെ വിദ്യാർത്ഥികൾക്ക് ്മൊത്തം സ്കോർ കണക്കാക്കാൻ സഹായിക്കുന്നു. പരീക്ഷാ ഹാളിലെ നിങ്ങളുടെ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായിക്കും.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'