Kerala SSLC Result 2025: എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം? ഇക്കാര്യങ്ങൾ മറക്കരുത്

How to check SSLC Result 2025: എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 9ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

Kerala SSLC Result 2025: എസ്എസ്എല്‍സി പരീക്ഷാ ഫലം എങ്ങനെ അറിയാം? ഇക്കാര്യങ്ങൾ മറക്കരുത്

പ്രതീകാത്മക ചിത്രം

Published: 

05 May 2025 | 01:08 PM

ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 9ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുമെന്നാണ് വിവരം. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ അറിയിക്കും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ഒരു മണിക്കൂറിനകം വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മെയ് ഒൻപത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: സിബിഎസ്ഇ റിസല്‍ട്ട് മെയ് ആറിനോ? ആ നോട്ടീസുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്‌

എസ്എസ്എൽസി പരീഷാ ഫലം നോക്കേണ്ട വിധം

2025 പത്താം ക്ലാസ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, എന്നിവയിൽ പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റുകൾ സന്ദർശിച്ച് റോൾ നമ്പറും ജനനത്തീയതിയും നൽകി എസ്എസ്എൽസി ഫലം ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. കേരള എസ്എസ്എൽസി ഫലം 2025 ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ആക്‌സസ് ചെയ്യാം.

എസ്എസ്എൽസി പരീക്ഷാ ഫലം സ്കൂൾ തിരിച്ച് അറിയാനും സാധിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ആക്‌സസ് ചെയ്യാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ