Kerala SSLC Grading System: എസ്എസ്എൽസിക്ക് എ പ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം? ഓരോ ഗ്രേഡിനും വേണ്ട മാർക്കുകൾ ഇങ്ങനെ

Kerala SSLC Grading Scale: ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് ഇത്തവണത്തെ ഫലം കാത്തിരിക്കുന്നത്. ഇന്നലെ മുതൽ സംസ്ഥാനത്ത് എസ്എസ്എൽസി ഹയർ സെക്കൻഡറി വിഭാ​ഗങ്ങളുടെ മൂല്യനിർണയം ആരംഭിച്ചിരുന്നു. മെയ് മാസം രണ്ടാം വാരത്തോടെ ഫല പുറത്തുവിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എസ്എസ്എൽസി പരീക്ഷാഫലം വരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ഫുൾ എ പ്ലസ് എന്ന സ്വപ്നത്തിലേക്കാണ്.

Kerala SSLC Grading System: എസ്എസ്എൽസിക്ക് എ പ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം? ഓരോ ഗ്രേഡിനും വേണ്ട മാർക്കുകൾ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

17 Apr 2026 | 04:25 PM

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ ഇപ്പോൾ റിസൾട്ടിനായി കാത്തിരിക്കുകയാണ്. ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് ഇത്തവണത്തെ ഫലം കാത്തിരിക്കുന്നത്. ഇന്നലെ മുതൽ സംസ്ഥാനത്ത് എസ്എസ്എൽസി ഹയർ സെക്കൻഡറി വിഭാ​ഗങ്ങളുടെ മൂല്യനിർണയം ആരംഭിച്ചിരുന്നു. മെയ് മാസം രണ്ടാം വാരത്തോടെ ഫല പുറത്തുവിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എസ്എസ്എൽസി പരീക്ഷാഫലം വരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ഫുൾ എ പ്ലസ് എന്ന സ്വപ്നത്തിലേക്കാണ്. എന്നാൽ ഓരോ വിഷയത്തിനും എ പ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം? സിഇ (CE) മാർക്കും ടിഇ (TE) മാർക്കും എങ്ങനെയാണ് ഗ്രേഡിംഗിനെ ബാധിക്കുന്നത് തുടങ്ങി കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കേരള എസ്എസ്എൽസി പരീക്ഷയിലെ ഗ്രേഡിംഗ് സമ്പ്രദായത്തിൻ്റെ പൂർണ വിവരം നോക്കാം.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് പരീക്ഷ: വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

90 ശതമാനം മുതൽ 100 ശതമാനം വരെയുള്ള പെർസെന്റേജിന് ഗ്രേഡ് പോയിൻ്റ് ഒമ്പതാണ് ലഭിക്കുന്നത്. ഇതിനിടയിൽ മാർകുള്ളവർക്ക് എ പ്ലസ് ​ഗ്രേഡ് ലഭിക്കുന്നതാണ്. 80 ശതമാനം മുതൽ 89 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് എട്ട് ഗ്രേഡ് പോയിൻ്റായും എ ഗ്രേഡും ലഭിക്കും. 70 ശതമാനം 79 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് 7 ഗ്രേഡ് പോയിൻ്റായും ബി പ്ലസ് ഗ്രേഡായും ലഭിക്കും. 60 ശതമാനം മുതൽ 69 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് ആറ് ഗ്രേഡ് പോയിൻ്റായും ബി ഗ്രേഡായും ലഭിക്കും.

50 ശതമാനം മുതൽ 59 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് അഞ്ച് ഗ്രേഡ് പോയിൻ്റായും സി പ്ലസ് ഗ്രേഡായും ലഭിക്കും. 40 ശതമാനം മുതൽ 49 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് നാല് ഗ്രേഡ് പോയിൻ്റായും സി ഗ്രേഡായും ലഭിക്കും. 30 ശതമാനം മുതൽ 39 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് മൂന്ന് ഗ്രേഡ് പോയിൻ്റായും ഡി പ്ലസ് ഗ്രേഡായും ലഭിക്കും. എന്നാൽ 20 ശതമാനം മുതൽ 29 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് രണ്ട് ഗ്രേഡ് പോയിൻ്റായി ലഭിക്കുമ്പോൾ ഡി ഗ്രേഡായും ലഭിക്കും. എന്നാൽ ഇത് തോൽവിയായി കണക്കാക്കുന്നു. 20 ശതമാനത്തിൽ താഴെയാണെങ്കിൽ ഇ-യാണ് ​ഗ്രേഡ് പോയിൻ്റായി ലഭിക്കുക. ഇതും തോൽവിയായി കണക്കാക്കുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ