SSLC Say Exam Result 2025: എസ്എസ്എൽസി സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ

Kerala SSLC SAY Exam Result 2025 Published: ഇത്തവണ സേ പരീക്ഷ എഴുതിയവർക്കും, റീവാലുവേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾക്കും പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

SSLC Say Exam Result 2025: എസ്എസ്എൽസി സേ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

19 Jun 2025 | 04:58 PM

തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒപ്പം, റീവാലുവേഷൻ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാൻ കഴിയാതിരുന്നത് 2100 പേര്‍ക്കാണ്. ഇതിൽ 1946 പേര്‍ക്ക് എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്. ഇത്തവണ സേ പരീക്ഷ എഴുതിയവർക്കും, റീവാലുവേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾക്കും പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

  • പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.kerala.gov.in/ സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘SSLC SAY Results’ എന്നത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ രജിസ്റ്റർ നമ്പറും, ജനനത്തീയതിയും നൽകുക.
  • ഫലം സ്‌ക്രീനിൽ ദൃശ്യമാകും.
  • തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

ഇത്തവണ 4.26 ലക്ഷം പേരാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 4,24583 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.5 ആണ് വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 61,449 പേരാണ്. അതേസമയം, പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടം പൂർത്തിയാക്കി സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിച്ചു. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത് 3,12,908 വിദ്യാർത്ഥികൾക്കാണ്.

ALSO READ: യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും: ഡൗൺലോഡ് ചെയ്യാം ഈ ലിങ്കിലൂടെ

ക്വാട്ടകളിലേക്കുള്ള പ്രവേശനം ജൂൺ 27ന് മുമ്പ് പൂർത്തീകരിക്കും. ഇതിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെൻ്ററി അലോട്മന്റിന് അപേക്ഷ ക്ഷണിക്കുക. സേ പരീക്ഷയിൽ വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ