KSINC Recruitment 2025: കേരള സർക്കാരിന് കീഴിൽ ജോലി; പ്ലസ് ടു യോഗ്യത, 16580 രൂപ വരെ ശമ്പളം; വിശദ വിവരങ്ങൾ ഇതാ

KSINC Kochi Ticket Issuer cum Master Recruitment 2025: കേരള സർക്കാർ പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) മുഖേനയാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 3.

KSINC Recruitment 2025: കേരള സർക്കാരിന് കീഴിൽ ജോലി; പ്ലസ് ടു യോഗ്യത, 16580 രൂപ വരെ ശമ്പളം; വിശദ വിവരങ്ങൾ ഇതാ

പ്രതീകാത്മക ചിത്രം

Published: 

23 Aug 2025 09:21 AM

സംസ്ഥാന സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഎൻസി) ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. കേരള സർക്കാർ പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) മുഖേനയാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 3.

കേരള സർക്കാർ അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയിച്ചിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആശയ വിനിമയത്തിനുള്ള കഴിവ് നിർബന്ധം. അപേക്ഷകർക്ക് മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ലഭിച്ച സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. അതായത് 1989 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,940 രൂപ മുതൽ 16,580 രൂപ വരെ ശമ്പളം ലഭിക്കും. കെഎസ്ഐഎൻസിയുടെ നിയമമനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രൊബേഷൻ കാലാവധി ഉണ്ടായിരിക്കും.

ALSO READ: ആരും കൊതിക്കുന്ന ശമ്പളം; ബിഇഎംഎല്ലിൽ 682 ഒഴിവുകൾ, ഇപ്പോൾ തന്നെ അയച്ചോളൂ

എങ്ങനെ അപേക്ഷിക്കാം?

  • കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന നോട്ടിഫിക്കേഷനിൽ നിന്ന് ‘കേരള സിറാമിക്‌സ് ലിമിറ്റഡ് – ഗാർഡ് റിക്രൂട്ട്‌മെന്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വിശദമായ വിജ്ഞാപനം വായിച്ച ശേഷം അപേക്ഷിക്കാം.
  • ആദ്യമായി പിഎസ്സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവരാണെങ്കിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
  • അല്ലാത്തവർക്ക് നേരിട്ട് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്. ഫീസ് ഇല്ല.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും