KSITIL Recruitment 2025: കെഎസ്‌ഐടിഐഎല്ലില്‍ വിവിധ തസ്തികകളില്‍ അവസരം; 45,800 വരെ ശമ്പളം

Kerala State Information Technology Infrastructure Limited Recruitment 2025: സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്കും, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം

KSITIL Recruitment 2025: കെഎസ്‌ഐടിഐഎല്ലില്‍ വിവിധ തസ്തികകളില്‍ അവസരം; 45,800 വരെ ശമ്പളം

കെഎസ്ഐടിഎൽ

Published: 

30 Aug 2025 21:09 PM

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡില്‍ (കെഎസ്‌ഐടിഐഎല്‍) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെഎസ്‌ഐടിഐഎല്ലിന് വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടത്. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്കും, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സെപ്തംബര്‍ ഒമ്പത് വരെ സിഎംഡിയുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓരോ തസ്തികയുടെയും യോഗ്യതകള്‍, പ്രായപരിധി, വേതനം എന്നീ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

1. അസിസ്റ്റന്റ് മാനേജര്‍ (സിവില്‍)

  • യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം.
  • പ്രവൃത്തിപരിചയം: വാണിജ്യ അല്ലെങ്കിൽ ഓഫീസ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ കുറഞ്ഞത് 2.5 വർഷത്തെ പരിചയം.
  • പ്രായപരിധി: 35
  • വേതനം: 45800 രൂപ.

2. അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍)

  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
  • പ്രവൃത്തിപരിചയം: വാണിജ്യ അല്ലെങ്കിൽ ഓഫീസ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ കുറഞ്ഞത് 2.5 വർഷത്തെ പരിചയം.
  • പ്രായപരിധി: 35
  • വേതനം: 45800 രൂപ.

3. അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍)

  • യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
  • പ്രവൃത്തിപരിചയം: വാണിജ്യ അല്ലെങ്കിൽ ഓഫീസ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ കുറഞ്ഞത് 2.5 വർഷത്തെ പരിചയം.
  • പ്രായപരിധി: 35
  • വേതനം: 45800 രൂപ.

4. ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍)

  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം. എംടെക്/എംബിഎ യോഗ്യത അഭിലഷണീയം.
  • പ്രവൃത്തിപരിചയം: നിർമ്മാണ/ അടിസ്ഥാന സൗകര്യ വികസനത്തിൽ ഐടി/ഐടിഇഎസിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം അഭികാമ്യം.
  • പ്രായപരിധി: 40
  • വേതനം: 55350 രൂപ.

Also Read: Kerala PSC Water Authority recruitment 2025: തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം, വാട്ടർ അതോറിറ്റിയിൽ സ്ഥിരം ജോലി നേടാൻ അവസരം

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം അതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. താത്പര്യമുള്ള അപേക്ഷകർ ഓരോ തസ്തികയ്ക്കും 500 രൂപയും ഇടപാട് ചാർജുകളും അടയ്ക്കണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും