KSRTC SWIFT Recruitment 2026: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി നേടാം; ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ ഒഴിവ്‌

KSRTC SWIFT invites applications for driver and conductor vacancies: അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 22-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കാം.

KSRTC SWIFT Recruitment 2026: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി നേടാം; ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ ഒഴിവ്‌

KSRTC SWIFT Bus

Published: 

10 Oct 2026 | 02:31 PM

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികയില്‍ 385 ഒഴിവുകളുണ്ട്. ഒമ്പതാം ക്ലാസ് പാസായ, സാധുവായ ഹെവി മോട്ടോര്‍ വാഹന ലൈസന്‍സുള്ളവര്‍ക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മോട്ടോര്‍ വാഹന ലൈസന്‍സ് കരസ്ഥമാക്കി ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. അതില്‍ ഹെവി മോട്ടോര്‍ വാഹന ലൈസന്‍സ് കരസ്ഥമാക്കി മൂന്ന് വര്‍,മോ അതിലധികമോ കാലയളവ് ഉണ്ടായിരിക്കണം. ഡ്രൈവിങ് ലൈസന്‍സില്‍ ഹെവി ഗുഡ്‌സ്, ഹെവി പാസഞ്ചേഴ്‌സ് വാഹനങ്ങളുടെ എന്‍ഡോഴ്‌സ്‌മെന്റ് ഉണ്ടായിരിക്കണം. 21-55 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

കണ്ടക്ടര്‍ തസ്തികയില്‍ 345 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 പ്രകാരമുള്ള സാധുവായ കണ്ടക്ടര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളില്‍ സാധുവായ ലൈസന്‍സ് ഹാജരാക്കിയാലും മതി. 21-55 ആണ് പ്രായപരിധി.

310 ഒഴിവുകളാണ് ഡ്രൈവര്‍-കം-കണ്ടക്ടര്‍ തസ്തികയിലുള്ളത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെയെങ്കിലും ഡ്രൈവിങിലുള്ള പ്രവൃത്തി പരിചയം വേണം. പ്രവൃത്തി പരിചയം തെളിയിക്കുന്നതിന് മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നല്‍കിയതിന്റെ പകര്‍പ്പോ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു ലഭ്യമായ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോ ഹാജരാക്കണം. 21-55 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

Also Read: Sabarimala Job Vacancy: ശബരിമലയിൽ ഒഴിവുകൾ; 500 സെക്യൂരിറ്റി ഗാർഡുമാരെ ആവശ്യം, അപേക്ഷ അയക്കേണ്ടത് എങ്ങനെ?

ഓരോ തസ്തികയിലേക്കും വേണ്ട ഉയരം, മെഡിക്കല്‍ യോഗ്യതകള്‍ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. അത് വായിച്ചു മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 22-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി www.cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഔദ്യോഗിക വിജ്ഞാപനം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. 100 രൂപയാണ് അപേക്ഷാഫീസ്. തസ്തികയിലേക്കുള്ള നിബന്ധനകള്‍, വ്യവസ്ഥകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നി വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ദിവസ വേതന വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാകും ലഭിക്കുന്നത്.

English Summary

KSRTC SWIFT has invited online applications for Driver, Conductor, and Driver-cum-Conductor positions. Candidates aged 21 to 55 with necessary qualification and driving or conductor licenses can apply. Selected candidates will receive a daily wage of ₹715 for an eight-hour shift.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ